Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campaign Drive

Kannur

ദീ​പി​ക തീ​വ്ര പ്ര​ചാ​ര​ണ യ​ജ്ഞം; അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

ത​ല​ശേ​രി: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ നീ​തി​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തു​ക​യും മ​ല​യോ​ര ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ കാ​വ​ലാ​ളു​മാ​യ മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ഥ​മ ദി​ന​പ​ത്രം ദീ​പി​ക​യു​ടെ തീ​വ്ര​പ്ര​ചാ​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്.

രാ​വി​ലെ ഒ​ന്പ​തി​ന് ത​ല​ശേ​രി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ദീ​പി​ക തീ​വ്ര പ്ര​ചാ​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ല​ശേ​രി സാ​ൻ​ജോ​സ് മെ​ട്രോ പൊ​ളി​റ്റ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30ന് ​ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും.

ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്‌​ട​റു​മാ​യ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, എ​കെ​സി​സി മാ​തൃ​വേ​ദി, ഡി​എ​ഫ്സി ആ​ൻ​ഡ് കു​ടും​ബ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ത്യ​ത്തി​നൊ​പ്പം ദീ​പി​ക​യ്ക്കൊ​പ്പം എ​ന്ന പേ​രി​ൽ ആ​ദ​ര​വ് പ​രി​പാ​ടി​യും ന​ട​ക്കും. തു​ട​ർ​ന്ന് വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക്ലാ​സു​ക​ൾ​ക്ക് ഡി​സി​എ​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​റോ​യി ക​ണ്ണം​ചി​റ സി​എം​ഐ, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് ഓ​ഫി​സ​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം നൽകും. ത​ല​ശേ​രി അ​തി​രൂ​പ​ത എ​കെ​സി​സി ആ​ൻ​ഡ് ഡി​എ​ഫ്സി പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് മാ​ത്യു വെ​ളി​യ​ത്ത്, മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​സി തൈ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും.

Latest News

Corehub Up