ആര്‍തര്‍ വിന്‍സന്റ്് അനുസ്മരണം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്് ആര്‍തര്‍ വിന്‍സന്റ്് അനുസ്മരണം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, നഗരസഭ കൗണ്‍സിലര്‍ മാഗി വിന്‍സെന്റ്്, കെ. സതീഷ്, വിനീത് വിന്‍സന്റ്, വിനോദ് ചേലൂക്കാരന്‍, ഷൈനി ജോജോ, ഫിലിപ് ഒളാട്ടുപുറം, അഷറഫ് പാലിയത്താഴത്ത്, നൈജു ആളൂര്‍, എ.ഡി. ഫ്രാന്‍സിസ്, ടി.കെ. അഫ്സല് എന്നിവര്‍ പ്രസംഗിച്ചു.