മരത്താക്കരയിൽ ടോറസ് ടിപ്പർലോറിക്കു പിന്നിലിടിച്ച് തകർന്ന കെഎസ്ആർടിസി ബസ്.
ഒല്ലൂർ: മരത്താക്കരയിൽ ടോറസ് ടിപ്പർലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 16 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ബസ് യാത്രക്കാരാണ്. ചേർത്തലയിൽനിന്നു പഴനിയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടോറസ് ലോറിക്കുമുന്നിൽ പോവുകയായിരുന്ന പിക്കപ്പ്വാൻ അപ്രതീക്ഷിതമായി നിർത്തിയതോടെ പിന്നിൽ വന്ന ടോറസ് ലോറിയും കെഎസ്ആർടിസി ബസും അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ സിദിലിന്റെ കാലിനു പരിക്കേറ്റു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസിനുള്ളിൽ കാൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.
Tags : Local News Nattuvishesham 16 injured bus hits tipper Marathakkara