x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേള​ക​ത്ത് 'ബി​യോ​ണ്ട് ദ ​ബ​സ്'

വെബ് ഡെസ്ക്
Published: July 19, 2026 02:45 AM IST | Updated: July 19, 2026 02:45 AM IST

കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച "ബി​യോ​ണ്ട് ദ ​ബ​സ്' ല​ഹ​രി​വി​രു​ദ്ധ സാ​മൂ​ഹ്യ സം​ഗീ​ത-​നാ​ട​ക-​നൃ​ത്ത​ശി​ല്പം ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ ത്തി​ൽ "ബി​യോ​ണ്ട് ദ ​ബ​സ്' സാ​മൂ​ഹ്യ സം​ഗീ​ത-​നാ​ട​ക-​നൃ​ത്ത​ശി​ല്പം കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്നു. കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പൊ​രു​മ​ത്ത​റ, കേ​ള​കം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗം​ഗാ​ധ​ര​ൻ, എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ. ജ​യിം​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​നു എ​ടാ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ് സ്റ്റീ​ഫ​ൻ, മാ​ത്യു കാ​ര​ക്കാ​ട്ട്, മേ​രി​ക്കു​ട്ടി ജോ​ൺ​സ​ൺ, സോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ വി​നാ​യ​ക് പി. ​സ​ജീ​വ​നെ മെ​മ​ന്‍റോ ന​ൽ​കി കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ആ​ദ​രി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യോ​ട് വി​വി​ധ വ്യാ​പാ​ര സം​ഘ​ട​ന​ക​ളും സ​ഹ​ക​രി​ച്ചു.

Tags : Local News Nattuvishesham

Recent News

Corehub Up