കണ്ണൂർ സിറ്റി പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൂഫാൻ വാക്കത്തോൺ ഉദ്ഘാടനം നിർവഹിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാക്കത്തോണിൽ പങ്കാളിയായപ്പോൾ.
കണ്ണൂർ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് സംഘടിപ്പിച്ച വാക്കത്തോണും ബോധവത്കരണ പരിപാടികളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരി വേണ്ട... ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച വാക്കത്തോണില്‍ മന്ത്രിയുള്‍പ്പെടെ അണിനിരന്നു. വാക്കത്തോൺ പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച് നഗരം ചുറ്റി ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സ്റ്റുഡന്റ് പോ ലീസ് കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സേവകര്‍, റസിഡന്‍സ് അസോസിയേഷന് പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവർ അണിനിരന്നു. കണ്ണൂര്‍ ഡിഎസ്സിയുടെ ബാൻഡ് മേളവും വാക്കത്തോണിനെ പിന്തുടര്ന്നു.
ലഹരിക്കെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണിതെന്ന് പോലീസ് പരേഡ് മൈതാനത്ത് വാക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്ത മന്ത്രി പറഞ്ഞു. പരേഡ് ഗ്രൗണ്ടില്‍ ഓപ്പറേഷന് തൂഫാന് ഫ്ളാഗ് ഉയര്‍ത്തിയ മന്ത്രി പരേഡിനെ അഭിവാദ്യം ചെയ്തു. ലഹരിക്കെതിരെയുള്ള സിഗ്നേച്ചര്‍ കാന്പയിനും മന്ത്രി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശത്തിന്റ ഭാഗമായി വര്‍ണബലൂണുകളും മന്ത്രി പറത്തി. സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഢി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എംഎൽഎമാരായ ടി.ഒ.മോഹനൻ, കെ.വി. സുമേഷ്, മേയർ പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്, തുഫാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉത്തരമേഖല ഐജി പുട്ടവിമലാദിത്യ, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭരത് റെഡ്ഢി, അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഡി. ഷൈനി, തലശേരി എഎസ്പി നന്ദഗോപന്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Police Kannur