x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​ഹീ​ദ് അ​സ്മി​ന്‍റെ വീ​ട് മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു​

വെബ് ഡെസ്ക്
Published: July 19, 2026 01:54 AM IST | Updated: July 19, 2026 01:54 AM IST

അ​മ്പാ​ഴ​ക്കോ​ട് ഷ​ഹീ​ദ് അ​സ്മി​ന്‍റെ വീ​ട് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ട​മം​ഗ​ലം അ​മ്പാ​ഴ​ക്കോ​ട് ഷ​ഹീ​ദ് അ​സ്മി​ന്‍റെ വീ​ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ സ​ന്ദ​ർ​ശി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 14ന് ​അ​രി​യൂ​ർ ക​നാ​ൽ റോ​ഡി​ൽ സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഉ​സ്‌​മാ​ൻ-​റം​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷ​ഹീ​ദ് അ​സ്‌​മി​ൻ (19) മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്ന മ​ന്ത്രി മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ അ​മ്പാ​ഴ​ക്കോ​ടി​ലെ ഷ​ഹീ​ദി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തി​യ​ത്.

ഷ​ഹീ​ദി​ന്‍റെ പി​താ​വ് ഉ​സ്മാ​ൻ, സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ, മാ​തൃ​സ​ഹോ​ദ​ര​ൻ ഷെ​രീ​ഫ്, പി​തൃ​സ​ഹോ​ദ​ര​ൻ അ​ബ്ദു തു​ട​ങ്ങി​യ​വ​രേ​യും മ​റ്റു​ബ​ന്ധു​ക്ക​ളെ​യും ക​ണ്ട് മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് പാ​റ​ശേ​രി ഹ​സ​ൻ, നേ​താ​ക്ക​ളാ​യ ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ, ഹം​സ കി​ള​യി​ൽ, എ​രു​വ​ത്ത് മു​ഹ​മ്മ​ദ്, ടി. ​മൊ​യ്‌​തു​ട്ടി ഹാ​ജി, ഹു​സൈ​ൻ പു​റ്റാ​നി, എ. ​സാ​ലി​ഹ്, നാ​സ​ർ പു​റ്റാ​നി, എ.​കെ. റി​യാ​സ്, ഐ​നെ​ല്ലി ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Minister Shahid Azmin's house

Recent News

Corehub Up