കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച മികവ് 2026 മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് മികവ് 2026 സംഘടിപ്പിച്ചു. ഏകോപന സമിതി അംഗങ്ങളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ആദരിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയായ ചുമതലയേറ്റ എൻ. ഷംസുദ്ദിന് മണ്ണാർക്കാട്ടെ വ്യാപാരി സമൂഹത്തിന്റെ ആദരവ് നൽകി സ്വീകരിച്ചു. ലഹരിക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യോഗത്തിൽ മണ്ണാർക്കാട്ടെ മുഴുവൻ വ്യാപാരികളേയും കുടുബാഗംങ്ങളേയും ഓപ്പറേഷൻ തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ചു.
മണ്ണാർക്കാട് എസ്ഐ വിവേക് വ്യാപാരികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ലഹരി വിരുദ്ധ ദിനത്തിൽ മണ്ണാർക്കാട് പ്രസ് ക്ലബും കെവിവിഎസ് യൂത്ത് വിംഗും സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ ട്രോഫികൾ എസ്ഐ വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ മുഖ്യാതിഥിയായി. യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീർ യൂണിയൻ, യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ അധ്യക്ഷത വഹിച്ചു. മണ്ഡലം നേതാക്കളായ ബാബു മൈക്രോ ടെക്, ജയശങ്കർ, യൂണിറ്റ് നേതാക്കളായ ആബിദ്, എൻ.ആർ. സുരേഷ്, സജി ജനത, കൃഷ്ണകുമാർ, പി.യു. ജോൺസൻ, മുഹമ്മദാലി, ഡേവിസ്, വി.കെ.എച്ച്. ഷമീർ, കൃഷ്ണദാസ്, ഹാരിസ്, സി.എ. ഷമീർ, ഗുരുവായൂരപ്പൻ, അക്ബർ, റനീഷ്, ഉണ്ണികൃഷ്ണൻ, സമീർ കിംഗ്സ്, യൂത്ത് വിംഗ് നേതാക്കളായ, ലിബീഷ്, അജീഷ്, സാജുദ്ദീൻ, വനിതാ വിംഗ് നേതാക്കളായ വിജയകുമാരി, പത്മജ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kerala Traders and Industry Asso