x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ പോ​ലീ​സ് കാ​ന്‍റീ​ൻ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണം

വെബ് ഡെസ്ക്
Published: July 19, 2026 02:48 AM IST | Updated: July 19, 2026 02:48 AM IST

പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റിയിൽ മു​യ്യം രാ​ഘ​വ​ൻ പ്ര​സം​ഗി​ക്കു​ന്നു.

ക​ണ്ണൂ​ർ: ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷേ​മ​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​വ​ച്ച സെ​ൻ​ട്ര​ൽ പോ​ലീ​സ് കാ​ന്‍റീ​ൻ സൗ​ക​ര്യം ഒ​രു​വ​ർ​ഷ​മാ​യി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്ന് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

സി​പി​സി സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന​യ്ക്ക് വ​യ്ക്കാ​തെ നി​ര​വ​ധി സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ത്രം വി​റ്റ​ഴി​ക്കാ​നു​ള്ള വേ​ദി​യാ​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സെ​ൻ​ട്ര​ൽ പോ​ലീ​സ് കാ​ന്‍റീ​നു​ക​ളും. മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി പെ​ൻ​ഷ​ൻ​കാ​രും മ​റ്റും ഇ​തു​വ​ഴി ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന പ​ല ഉ​ദ്യോ​ഗ​സ്ഥ​രും കാ​ന്‍റീ​നി​ൽ വ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​ല്ലാ​യ്മ അ​റി​യു​ന്ന​ത്. കാ​ന്‍റീ​ൻ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സി​പി​സി സാ​ധ​ന സാ​മ​ഗ്രി​ക​ൾ മാ​ത്രം വി​ൽ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​യ്യം രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ലീ​പ് ബാ​ല​ക്ക​ണ്ടി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​ജി. ജോ​സ​ഫ്, കെ. ​പ്ര​കാ​ശ​ൻ, ടി.​വി. ജ​യ​പ്ര​കാ​ശ്, പി.​കെ. ലൂ​ക്കോ​സ്, കെ.​ഡി. ഫ്രാ​ൻ​സി​സ്, കെ. ​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ടു​ത്ത​മാ​സം കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ര​മാ​വ​ധി അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : Local News Nattuvishesham Central Police Canteen

Recent News

Corehub Up