x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ അ​ച്ഛ​നെ​യും മ​ക്ക​ളെ​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി മാ​ള പോ​ലീ​സ്

വെബ് ഡെസ്ക്
Published: July 19, 2026 01:11 AM IST | Updated: July 19, 2026 01:11 AM IST

പ്രതീകാത്മക ചിത്രം

മാ​ള: നാ​ടി​നെ​യൊ​ന്നാ​കെ മു​ൾ​മു​ന​യി​ലാ​ഴ്ത്തി​യ അ​ച്ഛ​നെ​യും മൂ​ന്നു​മ​ക്ക​ളെ​യും കാ​ണാ​താ​യ സം​ഭ​വ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ശു​ഭ​പ​ര്യ​വ​സാ​നം. സ്കൂ​ളി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​ച്ഛ​നെ​യും 11, ഒ​ന്പ​ത്, ആ​റ് വ​യ​സു​കാ​രാ​യ മൂ​ന്നു മ​ക്ക​ളെ​യും അ​തി​വേ​ഗ​വും കൃ​ത്യ​ത​യാ​ർ​ന്ന​തു​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സു​ര​ക്ഷി​ത​രാ​യി ക​ണ്ടെ​ത്തി മാ​ള പോ​ലീ​സ്.

രാ​വി​ലെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ നാ​ലു​പേ​രും വൈ​കി​യും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മാ​ള പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തോ​ടെ റൂ​റ​ൽ എ​സ്പി മു​ഹ​മ്മ​ദ് ന​ദി​മു​ദീ​ന്‍റെ​യും ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ള പോ​ലീ​സ് പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സൈ​ബ​ർ ട്രാ​ക്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ ആ​ദ്യം ആ​ല​പ്പു​ഴ​യി​ലെ കൃ​പാ​സ​ന​ത്തി​ൽ എ​ത്തി​യ​താ​യും പി​ന്നീ​ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പി​റ​വ​ത്തേ​ക്കു പോ​യ​താ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

ഉ​ട​ൻ പി​റ​വം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പി​റ​വം സി​ഐ മ​ഹേ​ഷി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും മാ​ള പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​ച്ഛ​നെ​യും മൂ​ന്നു മ​ക്ക​ളെ​യും സു​ര​ക്ഷി​ത​രാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ആ​ളൂ​ർ എ​സ്എ​ച്ച്ഒ കെ.​വി. ഹ​രി​ക്കു​ട്ട​ൻ, മാ​ള എ​സ്ഐ വി​ശാ​ഖ് കെ. ​വി​ശ്വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ബാ​ബു, ഫൈ​സ​ൽ കോ​റോ​ത്ത്, മു​ഹ​മ്മ​ദ് ബാ​ഷി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ബി​ൻ, എ​യ് ഞ്ച​ൽ, കൃ​ഷ്ണ​ദാ​സ്, സി​പി​ഒ​മാ​രാ​യ ആ​കാ​ശ്, കി​ര​ണ്‍, ഹ​രി​കൃ​ഷ്ണ, ഡ്രൈ​വ​ർ ജ​വ​ഹ​ർ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Local News Nattuvishesham Mala police missing father and sons

Recent News

Corehub Up