x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ഭീ​തി; അതിഥിത്തൊഴിലാളിക്ക് ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: July 19, 2026 01:52 AM IST | Updated: July 19, 2026 01:52 AM IST

പ്രതീകാത്മക ചിത്രം

ചൂ​ണ്ട​ൽ: മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്നു. വെ​ട്ടു​കാ​ട് മ​രംമു​റി​ക്കാ​നെ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​താ​യാ​ണ് വി​വ​രം. തെ​രു​വു​നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

അ​തി​ഥി തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച​തി​നുപു​റ​മെ ഈ ​മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും നാ​യ ക​ടി​ച്ചുപ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മ​കാ​രി​യാ​യ നാ​യ നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ച്ച​തോ​ടെ, നാ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് നാ​യ​യെ പി​ടി​കൂ​ടി താ​ൽ​ക്കാ​ലി​ക കൂ​ട്ടി​ൽ അ​ട​ച്ചു.

ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ശ​ല്യം തു​ട​രു​ക​യാ​ണ്. നാ​യശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്കൂ​ളി​ന് അ​വ​ധി ന​ല്‌കി. മേ​ഖ​ല​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Street terror attacked

Recent News

Corehub Up