x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 02:17 AM IST | Updated: July 19, 2026 02:17 AM IST

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം സി. ​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ക്കുന്നു.

ഒ​ല​വ​ക്കോ​ട്: അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ന്നു. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വൈസ് പ്രസിഡന്‍റ് സി. ​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

പ​ന​ങ്ങാ​ട്ടി​രി നാ​ദം ഫൗ​ണ്ടേ​ഷ​നും ചെ​ന്നൈ പി​യ​ർ​ല​സ് ലി​മി​റ്റ​ഡ് ക​മ്പ​നി​യും ചേ​ർ​ന്നാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. നാ​ദം ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഗി​രീ​ഷ് മേ​നോ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശി​വ​കു​മാ​ർ ചെ​ന്നൈ എ​ന്നി​വ​രും വി​ത​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബി​ജെ​പി അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സു​ജി​ത്ത്, പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജി. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, മെം​ബ​ർ​മാ​രാ​യ കെ.​എ. സു​ധീ​ർ, കെ.​കെ. അ​ജ​യ്, എ​സ്. ഷി​ജു, കെ. ​കോ​മ​ള​ദാ​സ​ൻ, എ.​എം. മ​ല്ലി​ക, കെ.​പി. സ​ര​ള, അം​ബു​ജം, കെ. ​ബി​ന്ദു, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ആ​ർ. ഗീ​ത, എ​സ്. ര​മ്യ, ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​വി​പി​ൻ, മ​ണി​ക​ണ്ഠ​ൻ ആ​റ്റൂ​ർ, ഹ​രി​ദാ​സ് കേ​ല​ത്, എ​ൽ. രാ​മ​ച​ന്ദ്ര​ൻ, എ​സ്. രാ​ജേ​ഷ്, എ.​സി. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Distribution medical equipment

Recent News

Corehub Up