x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ണ്‍ ബോ​സ്കോ ക്രി​സാ​ലി​സ് ബി​രു​ദ​ദാ​നം

വെബ് ഡെസ്ക്
Published: July 19, 2026 01:36 AM IST | Updated: July 19, 2026 01:36 AM IST

ക്രി​സാ​ലി​സ് കോ​ണ്‍​വോ​ക്കേ​ഷ​ൻ സെ​റി​മ​ണി​യി​ൽ നി​ന്ന്.

തൃ​ശൂ​ർ: മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ന്‍റെ 2026-ലെ ​ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങാ​യ ക്രി​സാ​ലി​സ് കോ​ണ്‍​വോ​ക്കേ​ഷ​ൻ സെ​റി​മ​ണി 2026 കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​കെ. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റ്റ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ദ്ദേ​ഹം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് റെ​ക്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​സി​റി​ൽ എ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജി​മ്മി ജോ​സ്, വൈ​സ് റെ​ക്ട​ർ ഫാ. ​ദേ​വ​സി​ക്കു​ട്ടി കൊ​ല്ലം​കു​ടി​യി​ൽ, അ​ക്കാ​ദ​മി​ക് കോ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ മി​നു തോ​മ​സ്, ഐ​ക്യു​എ​സി കോ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ക്കാ​ദ​മി​ക് പ്രൊ​സ​ഷ​നോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ രം​ഗ​പൂ​ജ, ബി​രു​ദ​പ്ര​ഖ്യാ​പ​നം, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, ഫോ​ട്ടോ സെ​ഷ​ൻ, ക്യാ​പ് ടോ​സിം​ഗ് എ​ന്നി​വ​യും ന​ട​ന്നു.

Tags : Local News Nattuvishesham Don Bosco Chrysalis Award

Recent News

Corehub Up