പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്ര നടയില്‍ നാലമ്പല ദര്‍ശന തീര്‍ഥാടനം അഡ്വ. തോമസ് ഉണ്ണിയാടന് എം എല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ദശരഥപുത്രന്മാരായ ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്നനും കുടികൊള്ളുന്ന നാലുക്ഷേത്രങ്ങള്‍ ഒരേദിവസം ദര്‍ശിക്കുന്നത് ആത്മനിര്വൃതിക്കായുള്ള പുണ്യതീര്ഥാടനമാണെന്ന് അഡ്വ. തോമസ് ഉണ്ണി യാടന്‍ എംഎല്‍എ. പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷ േത്രനടയില് നാലമ്പല ദര്‍ശന തീര്‍ഥാടനം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ക്ഷേത്രവും ഒരു സ്വതന്ത്ര ദേവാലയം ആണെങ്കിലും നാലും ചേര്‍ന്ന് ഒരു സമ്പൂര്‍ണഭക്തി വൃത്തം ഉണ്ടാക്കുന്നുവെന്നും ഈ ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യങ്ങള്‍ നല്‍കുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പിള്ളി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം ജിതിന്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി ശ്രീകുമാര്‍, രാജേഷ് തുമ്പരത്തി, ഐ.പി. ജയന്, ഇ.കെ. രമേ ഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Naalambala Darshan Unniyadaan MLA