x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി ത​രം​മാ​റ്റ​വും പ​ട്ട​യ​വി​ത​ര​ണ​വും സു​ഗ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ച​ട്ട​ഭേ​ദ​ഗ​തി: മ​ന്ത്രി അ​നി​ൽ​കു​മാ​ർ

വെബ് ഡെസ്ക്
Published: July 19, 2026 01:16 AM IST | Updated: July 19, 2026 01:16 AM IST

മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റിൽ ന​ട​ന്ന റ​വ​ന്യൂ​വ​കു​പ്പ് അ​വ​ലോക​ന യോ​ഗം.

തൃ​ശൂ​ർ: ഭൂ​മി ത​രം​മാ​റ്റം, പ​ട്ട​യം അ​നു​വ​ദി​ക്ക​ൽ എ​ന്നി​വ സു​ഗ​മ​മാ​ക്കു​വാ​ൻ ച​ട്ട​ഭേ​ദ​ഗ​തി ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. പ​ല നി​യ​മ​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്പോ​ഴാ​ണു പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കാ​ൻ ഭേ​ദ​ഗ​തി​ക​ളും പ്ര​ത്യേ​ക ഉ​ത്ത​ര​വു​ക​ളും ആ​വ​ശ്യ​മാ​യി​വ​രും. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലെ​യും അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്രാ​യോ​ഗി​ക​നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​ഭേ​ദ​ഗ​തി​ക​ളും പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കും.

നാ​ട്ടി​ലു​ണ്ടാ​കു​ന്ന ഏ​തു കാ​ര്യ​ത്തി​നും റ​വ​ന്യൂ​വ​കു​പ്പ് ഉ​ദ്യോ​ ഗ​സ്ഥ​രു​ടെ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണ്. എ​ല്ലാ അ​പേ​ക്ഷ​യി​ലും അ​നു​കൂ​ല തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ളെ ക്ഷ​മ​യോ​ടെ കേ​ൾ​ക്കാ​നും അ​വ​രെ സ​മാ​ശ്വ​സി​പ്പി​ക്കാ​നു​മു​ള്ള സ​മീ​പ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 25,000ത്തി​ല​ധി​കം ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​ണു വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 200 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും റ​വ​ന്യൂ​വ​കു​പ്പ് ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റി​ക്കാ​ർ​ഡ്സ് ജെ.​ഒ. അ​രു​ണ്‍, റ​വ​ന്യൂ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ശ്രീ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എം. ​സ​ന്ദീ​പ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ.​സി. പ്രീ​തി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham land conversion ​​Minister Anil Kumar

Recent News

Corehub Up