x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​​​കാ​​​​ശ​​​​ദൂ​​​​ത് ക​​​​ണ്ട് തി​​​​യ​​​​റ്റ​​​​റി​​​​ലി​​​​രു​​​​ന്ന് ക​​​​ര​​​​ഞ്ഞെ​​ന്ന് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍

വെബ് ഡെസ്ക്
Published: July 19, 2026 12:40 AM IST | Updated: July 19, 2026 12:40 AM IST

വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍

കോ​​​​ട്ട​​​​യം: സി​​​​ബി മ​​​​ല​​​​യി​​​​ലി​​​​ന്‍റെ എ​​​​ല്ലാ സി​​​​നി​​​​മ​​​​ക​​​​ളും ഞാ​​​​ന്‍ ക​​​​ണ്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​നാ​​​​ല്‍ ത​​​​ന്നെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​വാ​​​​ര്‍ഡ് കൊ​​​​ടു​​​​ക്കാ​​​​ന്‍ ഏ​​​​റ്റ​​​​വും യോ​​​​ഗ്യ​​​​ന്‍ താ​​​​ന്‍ ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. സി​​​​ബി മ​​​​ല​​​​യി​​​​ലി​​​​ന്‍റെ പ​​​​ടം വ​​​​ന്നാ​​​​ല്‍ ആ​​​​ദ്യ ഷോ​​​​യി​​​​ല്‍ ത​​​​ന്നെ കാ​​​​ണു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ല്‍ ക​​​​ണ്ട​​ന്‍റു​​​​ണ്ട്, സി​​​​നി​​​​മ​​​​യു​​​​ണ്ട്. സാ​​​​മൂ​​​​ഹ്യ വീ​​​​ക്ഷ​​​​ണ​​​​മു​​​​ണ്ട്. വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട സ​​​​ന്ദ​​​​ശ​​​​വു​​​​മു​​​​ണ്ടാ​​കും.

സി​​​​ബി​​​​യു​​​​ടെ വ​​​​ള​​​​രെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ സി​​​​നി​​​​മ ആ​​​​കാ​​​​ശദൂ​​​​ത് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍ക്കൊ​​​​പ്പം എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് സെ​​​​ക്ക​​​​ന്‍ഡ് ഷോ​​​​യാ​​​​ണു ക​​​​ണ്ട​​​​ത്. സി​​​​നി​​​​മ ക​​​​ണ്ടു ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ള്‍ സ​​​​ങ്ക​​​​ടം അ​​​​ട​​​​ക്കാ​​​​നാ​​​​യി​​​​ല്ല. തിയ​​​​റ്റ​​​​റി​​​​ലി​​​​രു​​​​ന്നു വ​​​​ലി​​​​യ രീ​​​​തി​​​​യി​​​​ല്‍ ക​​​​ര​​​​ഞ്ഞു. തി​​​​രി​​​​ച്ച് ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ന്‍ ഹോ​​​​ട്ട​​​​ലി​​​​ല്‍ എ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ എ​​​​നി​​​​ക്ക് ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ന്‍ പോ​​​​ലും സാ​​​​ധി​​​​ച്ചി​​​​ല്ല. ഞാ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​പ്പോ​​​​ള്‍ എ​​ന്‍റെ സു​​​​ഹൃ​​​​ത്ത് ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് ഫേ​​​​സ് ബു​​​​ക്കി​​​​ല്‍ പോ​​​​സ്റ്റി​​​​ട്ട​​​​പ്പോ​​​​ഴാ​​​​ണ് ഞാ​​​​ന്‍ അ​​​​ത് വീ​​​​ണ്ടും ഓ​​​​ര്‍ത്തെ​​​​ടു​​​​ത്ത​​​​ത്.

ആ​​​​കാ​​​​ശ​​​​ദൂ​​​​ത് ക​​​​ണ്ടി​​​​ട്ട് ക​​​​രാ​​​​യ​​​​ത്ത​​​​വ​​​​ര്‍ ആ​​​​രു​​​​മി​​​​ല്ല. ക​​​​ര​​​​യാ​​​​ത്ത​​​​വ​​​​ര്‍ മ​​​​നു​​​​ഷ്യ​​​​രാ​​​​ണെ​​​​ന്ന് എ​​​​നി​​​​ക്ക് തോ​​​​ന്നി​​​​ല്ല ഓ​​​​രോ അ​​​​വാ​​​​ര്‍ഡു​​​​ക​​​​ളും ധ​​​​ന്യ​​​​മാ​​​​കു​​​​ന്ന​​​​ത് അ​​​​ത് ആ​​​​ര്‍ക്കു ന​​​​ല്‍കു​​​​ന്നു എ​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. മ​​​​ല​​​​യാ​​​​ളി ഹൃ​​​​ദ​​​​യ​​​​ത്തി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച് ഏ​​​​റെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​ണ് സി​​​​ബി മ​​​​ല​​​​യി​​​​ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : Local News Nattuvishesham V.D. Satheesan Aakashadoot

Recent News

Corehub Up