x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​സ്‌​മേ​ക്ക​റി​ല്ലാ​തെ ഹൃ​ദ​യ​മി​ടി​പ്പ് വീ​ണ്ടെ​ടു​ത്തു; കിം​സ്ഹെ​ൽ​ത്തി​ൽ അ​ത്യാ​ധു​നി​ക ചി​കി​ത്സ വി​ജ​യ​ക​രം

വെബ് ഡെസ്ക്
Published: July 19, 2026 03:45 AM IST | Updated: July 19, 2026 03:45 AM IST

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യ​മി​ടി​പ്പ് അ​പ​ക​ട​ക​ര​മാം​വി​ധം കു​റ​ഞ്ഞ 27-കാ​ര​ന് അ​ത്യാ​ധു​നി​ക "കാ​ർ​ഡി​യോ-​ന്യൂ​റോ അ​ബ്ലേ​ഷ​ൻ' ചി​കി​ത്സാ​രീ​തി​യി​ലൂ​ടെ ആ​ശ്വാ​സം പ​ക​ർന്നു തി​രു​വ​ന​ന്ത​പു​രം കിം​സ് ഹെ​ൽ​ത്തി​ലെ മെ​ഡി​ക്ക​ൽ സം​ഘം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഈ ​അ​ത്യാ​ധു​നി​ക കീ​ഹോ​ൾ ചി​കി​ത്സ​യി​ലൂ​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

ജോ​ലി​സ്ഥ​ല​ത്ത് അ​മി​ത​മാ​യ ക്ഷീ​ണ​വും ബോ​ധ​ക്ഷ​യ​വും നേ​രി​ട്ടി​രു​ന്ന യു​വാ​വി​നെ ക്ഷീ​ണി​ത​നാ​യ നി​ല​യി​ലാ​ണ് കിം​സ്ഹെ​ൽ​ത്തി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ് മി​നി​റ്റി​ൽ വെ​റും 32 ആ​യി കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് ശ​രീ​ര​ത്തി​ൽ സ്ഥി​ര​മാ​യി പേ​സ്മേ​ക്ക​ർ ഘ​ടി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ യു​വാ​വി​ന്‍റെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്തും ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​യി കിം​സ്ഹെ​ൽ​ത്ത് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ടന്‍റ് ഡോ. ​അ​നീ​സ് താ​ജു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം "കാ​ർ​ഡി​യോ-​ന്യൂ​റോ അ​ബ്ലേ​ഷ​ൻ' എ​ന്ന ചി​കി​ത്സാ​രീ​തി തെര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ​ഡി​യാ​ക് അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. എസ്.​സു​ഭാ​ഷ്, അ​സോ​സി​യേ​റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ജെ.​ജെ. ഹ​രി ദേ​വ് എ​ന്നി​വ​രും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ചി​കി​ത്സ​ക്കുശേ​ഷം രോ​ഗി അ​തി​വേ​ഗം സു​ഖം പ്രാ​പി​ക്കു​ക​യും മൂ​ന്നാം ദി​വ​സം ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു.

Tags : Nattuvishesham District News

Recent News

Corehub Up