ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ മന്ത്രി എ.പി. അനിൽകുമാർ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ: ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നതിന്റെ മാതൃകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു മന്ത്രി എ.പി. അനിൽകുമാർ. കോണ്ഗ്രസ് ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ഉമ്മൻ ചാണ്ടി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ ചേർത്തുനിർത്തി സഹായങ്ങൾ നല്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യഥാർഥ പൊതുപ്രവർത്തനമെന്ന പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്നു ഉമ്മൻചാണ്ടിയെന്നും അനിൽകുമാർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജോണ് ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Umm Chandy Minister Anil Kumar