x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി​യി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ണം: കേ​ന്ദ്ര​മ​ന്ത്രി​ക്കു നി​വേ​ദ​നം

വെബ് ഡെസ്ക്
Published: July 19, 2026 01:13 AM IST | Updated: July 19, 2026 01:13 AM IST

പ്രതീകാത്മക ചിത്രം

കൊ​ര​ട്ടി: കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നി​വേ​ദ​നം. ന​വീ​ക​രി​ച്ച ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണു മ​ന്ത്രി​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​മ​ണ്യ​ൻ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​മു​ന്പ് കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്ന കോ​ട്ട​യം-​നി​ല​ന്പൂ​ർ, നി​ല​ന്പൂ​ർ-​കോ​ട്ട​യം, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഇ​തു സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ർ​പ്പും അ​ദ്ദേ​ഹ​ത്തി​നു കൈ​മാ​റി. കോ​വി​ഡ് കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ൾ പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ൻ​ഫോ​പാ​ർ​ക്ക്, കി​ൻ​ഫ്രാ പാ​ർ​ക്ക്, മ​റ്റു വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ, തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ൾ, ത്വ​ക് രോ​ഗാ​ശു​പ​ത്രി എ​ന്നി​വ ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തു​ന്ന പ്ര​ധാ​ന​കേ​ന്ദ്ര​മാ​ണ് കൊ​ര​ട്ടി​യെ​ന്നും പ​ഞ്ചാ​യ​ത്ത് വ്യ​ക്ത​മാ​ക്കി.

Tags : Local News Nattuvishesham Trains Koratti

Recent News

Corehub Up