സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കായി നടപ്പിലാക്കിയ അപകട ഇൻഷ്വറൻസ് പദ്ധതി ക്ലെയിം തുക കൈമാറുന്നു.
ഇരിട്ടി: ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസിന്റെയും കോ-ഓപ്പറേറ്റീവ് ഇൻഷ്വറൻസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കായി നടപ്പിലാക്കിയ അപകട ഇൻഷ്വറൻസ് പദ്ധതി ക്ലെയിം തുക കൈമാറി.
പായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ടി. തോമസ്, വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ, ഇരിട്ടി യൂണിറ്റ് ഇൻസ്പെക്ടർ കെ.പി. ജയ, അസി. സെക്രട്ടറി പി.സി. സോജൻ, കെ. ഷൈബ, വി. അരുൺ, കെ.പി. സാരംഗ് എന്നിവർ പ്രസംഗിച്ചു.