മുണ്ടൂര്‍ മൗണ്ട് കാര്‍മല്‍ ഇടവക സിഎല്‍സി ഒരുക്കിയ തിരുശേഷിപ്പുകളുടെ പ്രദർശനം
മുണ്ടൂര്‍: മൗണ്ട് കാര്‍മല്‍ ഇടവക സിഎല്‍സി ഒരുക്കുന്ന ഓര്‍ത്തൂസ് സാങ്ക്ത്തോരും 2k26 വിശുദ്ധരുടെ 1500 തിരുശേഷിപ്പുകളുടെ പ്രദർശനവും ശ്രദ്ധേയമാകുന്നു. എക്സിബിഷൻ ഇടവക വികാരി ഫാ. ബാബു അപ്പാടന്‍ ഉദ്ഘാടനംചെയ്തു.
ഓര്‍ത്തൂസ് സാങ്ക്ത്തോരും അഥവാ വിശുദ്ധരുടെ പൂന്തോട്ടം എന്ന ഈ പരിപാടിയിൽ ഇത്രയധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിച്ചുവരുന്നത് അത്യപൂർവമാണെന്ന് അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ അറിയിച്ചു. സമാപനദിനമായ ഇന്ന് രാവിലെ ഏഴുമുതല്‍ രാത്രി 8.30വരെ തിരുശേഷിപ്പുകള്‍ വണങ്ങി പ്രാര്‍ഥിക്കുന്നതിനുള്ള അവസരമുണ്ടാകും. രാവിലെ 5.30നും 6.45നും 10നും വൈകീട്ട് അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
ഇഷ്ടവിശുദ്ധരോടൊപ്പം സെല്‍ഫി എടുക്കുന്നതിനുള്ള സൗകര്യം, വിശുദ്ധരെക്കുറിച്ച് കൂടുതലറിയാന്‍ വായനാമുറി, ഈശോയുടെയും ശിഷ്യരുടെയും ജീവിതം അവതരിപ്പിക്കുന്ന 'ദ ചോസണ്‍' എന്ന സിനിമ പ്രദര്‍ശനം എന്നിങ്ങനെ ആകര്‍ഷകമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജനറൽ കൺവീനർ ബസാനിയോ ജോസഫ്, ജോ.കൺവീനർ സി.എ. ജോൺസൺ, പ്രോഗ്രാം കൺവീനർമാരായ എൽ. റോയ്, ബെനറ്റ്, സിസ്റ്റർ സിൻസി ജോസഫ്, സിസ്റ്റർ ഡെയ്സി വർഗീസ്, പി. സിജോ, അലൻ ആന്റോ, ആൽവിറ്റ് തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.
Tags : Local News Nattuvishesham mundoor mount carmel church