Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conclusion

Kottayam

കി​ഴ​പ​റ​യാ​ര്‍ പ​ള്ളി​യി​ല്‍ തി​രു​സ്വ​രൂ​പ പ്ര​യാ​ണ സ​മാ​പ​നം

കി​ഴ​പ​റ​യാ​ര്‍: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ല്‍ തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​ന്‍റെ സ​മാ​പ​നം 26ന് ​ആ​ഘോ​ഷി​ക്കും. ഇ​ട​വ​ക​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്. ഇ​ട​വ​ക​യി​ലെ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ച് വാ​ര്‍​ഡി​ലു​ള്ള എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്രാ​ര്‍​ഥി​ച്ചു.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ശീ​ര്‍​വ​ദി​ച്ചു ന​ല്‍​കി​യാ​ണ് പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി 26നു ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. വി​കാ​രി ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ മാ​ന്നാ​ത്ത്, ഫാ. ​ജോ​ര്‍​ജു​കു​ട്ടി താ​ന്നി​ച്ചു​വ​ട്ടി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

Latest News

Corehub Up