പ്രതീകാത്മക ചിത്രം
കിഴപറയാര്: സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ തിരുസ്വരൂപ പ്രയാണത്തിന്റെ സമാപനം 26ന് ആഘോഷിക്കും. ഇടവകയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പ്രയാണം ആരംഭിച്ചത്. ഇടവകയിലെ എല്ലാ ഭവനങ്ങളിലും വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് വാര്‍ഡിലുള്ള എല്ലാവരും ഒരുമിച്ച് പ്രാര്‍ഥിച്ചു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിച്ചു നല്‍കിയാണ് പ്രയാണം ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 26നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. വികാരി ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. മാര്ട്ടിന് മാന്നാത്ത്, ഫാ. ജോര്‍ജുകുട്ടി താന്നിച്ചുവട്ടില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.