Kerala
കൊല്ലം: യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ. അപകടത്തെ സിപിഎം രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.
തന്റെ മകനാണ് കാർ ഓടിച്ചതെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എന്നാൽ തന്റെ മകന്റെ പേരിലുള്ള വാഹനം ഓടിച്ചത് സഹപാഠിയായ ദേവനന്ദൻ ആണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
നെയ്യാറ്റിൻകരയിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകൻ ആണ് കാർ ഓടിച്ചതെന്നും, ഇയാൾ തുടക്കം മുതൽ തന്റെ പ്രചരണത്തിന്റെ ഒപ്പമുണ്ടായിരുന്നതായും യുഡിഎഫ് സ്ഥാനാർഥി അറിയിച്ചു.വ്യാജ പ്രചാരണങ്ങൾക്ക് വോട്ടർമാർ മറുപടി നൽകുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
District News
കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ബിന്ദു കൃഷ്ണയുടെ സ്വീകരണ ജാഥക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം.
മങ്ങാട് മണ്ഡലത്തിലെ സംഘം മുക്കിൽ വച്ചാണ് യുഡിഎഫ് പ്രവർതകർക്ക് നേരെ ആക്രമണം ഉണ്ടായത്. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് നോക്കി നിൽക്കെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
എന്നാൽ അക്രമം തടയാനോ, അക്രമികളെ പിന്തിരിപ്പിക്കാനോ പോലീസ് തയാറായില്ല. യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.
അക്രമം പോലീസ് തടയാതിരുന്നപ്പോൾ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് സംരക്ഷണം ഒരുക്കേണ്ട സാഹചര്യം ഉണ്ടായി. അക്രമം സംബന്ധിച്ച് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസിന്റെ നിഷ്ക്രിയത്വം അതിശയകരം: എ.കെ. ഹഫീസ്
കൊല്ലം : മങ്ങാട് വച്ചു ബിന്ദു കൃഷ്ണയുടെ സ്വീകരണ ജാഥയ്ക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയത്വം പാലിച്ചത് അമ്പരപ്പിച്ചുവെന്ന് യുഡിഎഫ് സെൻട്രൽ ഇലക്്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ. ഹഫീസ് പറഞ്ഞു.
പോലീസ് അക്രമം തടയാൻ പോലും ഇടപെട്ടില്ല എന്നത് ഖേദകരമാണ്. ബിന്ദു കൃഷ്ണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാവാണ്. അതിനെ അക്രമം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയില്ലെന്നും എ.കെ. ഹഫീസ് പറഞ്ഞു.
District News
കൊല്ലം: യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് റോഡ്ഷോയോട് കൂടി തുടക്കം കുറിച്ചു.
ഇന്നലെ രാവിലെ 8.30 ന് ഡിസിസിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഫ്ളാഗ്ഓഫ് ചെയ്തു. മണ്ഡലത്തിലുടെനീളം ആവേശകരമായ പര്യടനം പൂർത്തിയാക്കി രണ്ടോടെ ലിങ്ക് റോഡിൽ സമാപിച്ചു. ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർഥിയുടെ റോഡ്ഷോയിൽ പങ്കുചേർന്നു.
മേയർ എ. കെ. ഹഫീസ്,യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി. ആർ. പ്രതാപചന്ദ്രൻ, കൺവീനർ ആർ. സുനിൽ, യു ഡി എഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
അതേസമയം ബിന്ദുകൃഷ്ണ ഇന്ന് 12ന് കൊല്ലം കളക്ടറേറ്റിൽ റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി .ആർ. പ്രതാപചന്ദ്രനും കൺവീനർ ആർ. സുനിലും അറിയിച്ചു.
ആനന്ദവല്ലീശ്വരത്ത് നിന്നും പ്രകടനമായി എത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി നേതാക്കൻമാരുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തും.
Kerala
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് മുൻപേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ. കൊല്ലം ഡിസിസി ഓഫീസിന് മുൻപിൽ നിന്നുമാണ് ബിന്ദു കൃഷ്ണയുടെ പ്രചരണം ആരംഭിച്ചത്.
വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇടത് ദുർഭരണത്തിനെതിരെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച എംഎൽഎ ഇവിടെ ഇല്ലാതിരുന്നിട്ടും കുറച്ച് വോട്ടിന് തോറ്റ ഞാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നത് ജനങ്ങൾക്ക് അറിയാം. അവരുടെ കുടുംബാംഗമായി ഇന്നും നാളെയും അവരോടൊപ്പം ഞാനുണ്ടാകും.-ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ മാസാമാസം നിലപാട് മാറ്റാറില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
എന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ല. എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കിടയില്‍ നില്ക്കുന്നതില് അദ്ദേഹത്തിന് യാതൊരു തടസവും ഇല്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കേണ്ട കാര്യമില്ല', ബിന്ദു കൃഷ്ണ പറഞ്ഞു.
എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന സിപിഎമ്മിന് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നടപടിയും നിലപാടും എടുത്ത പാര്‍ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.