x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആദ്യഭാര്യയുടെ സഹോദരന്‍റെ മരണത്തിലും ദുരൂഹത: അഷ്കറിനെതിരേ ബന്ധുക്കൾ, മന്ത്രിയെ കണ്ടു

തിരുവനന്തപുരം ബ്യൂറോ
Published: June 2, 2026 01:35 PM IST | Updated: June 2, 2026 01:35 PM IST

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്‌കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ പിതാവ് രംഗത്ത്. ആമിനയുടെ അനിയന്‍ മുങ്ങി മരിച്ചതാണെന്നും ആ മരണത്തില്‍ ഇപ്പോള്‍ ദുരൂഹത സംശയിക്കുന്നതായും പിതാവ് പറഞ്ഞു. മകനെ സ്‌കൂളില്‍ ചെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പിതാവ് പറഞ്ഞു.

സ്വത്ത് എഴുതി വാങ്ങാനാണ് അഷ്‌കര്‍ ആമിനയെ മര്‍ദിച്ചതെന്ന് പിതാവ് പറഞ്ഞു. ഭര്‍ത്താവും ഉമ്മയും സഹോദരിയും ക്രൂരമായി മര്‍ദിച്ചെന്നും ആറ് മാസം മുമ്പ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ സിഐ നടപടി ഒന്നും എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്താമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയതായി അഷ്‌കറിന്‍റെ മുന്‍ ഭാര്യ ആമിനയുടെ പിതാവ് പറഞ്ഞു.

Tags : Ashkar Relatives minister Bindu Krishna

Recent News

Corehub Up