x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജൂ​ഡ് കു​ടും​ബ യൂ​ണി​റ്റ് വാ​ർ​ഷി​കം

വെബ് ഡെസ്ക്
Published: October 28, 2026 07:04 AM IST | Updated: October 28, 2026 07:04 AM IST

ഗു​രു​വാ​യൂ​ർ സെ​ന്‍റ്് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ സെ​ന്‍റ് ജൂ​ഡ് കു​ടും​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക​ത്തി​ൽ വി​കാ​രി ഫാ. ​സെ​ബി ചി​റ്റാ​ട്ടു​ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​കെ. ജ്യോ​തി​രാ​ജി​നെ ആ​ദ​രി

ഗു​രു​വാ​യൂ​ർ: സെ​ന്‍റ്് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ സെ​ന്‍റ്് ജൂ​ഡ് കു​ടും​ബ യൂ​ണി​റ്റ് വാ​ർ​ഷി​കം വി​കാ​രി ഫാ. ​സെ​ബി ചി​റ്റാ​ട്ടു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജോ​ഷി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ജോ​തി​രാ​ജ്, ലി​ജി​ത്ത് ത​ര​ക​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക്ലേ​ലി​യ കോ​ൺ​വെ​ന്‍റ്് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റോ​സ മ​രി​യ, ആ​ന്‍റോ എ​ൽ പു​ത്തൂ​ർ, വി.​പി. ജോ​ളി, വി.​ഡി. ജോ​ർ​ജ്, കേ​ന്ദ്ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ്് ബാ​ബു ആ​ന്‍റ​ണി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി.​എ. ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​ർ​ജ് ലോ​റ​ൻ​സ്, ഭാ​ര്യ മേ​രി​ക്കു​ട്ടി എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് അ​നുമോ​ദി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം നേ​ടി​യവർക്ക് ഉ​പ​ഹാ​രം ന​ൽ​കി. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags :

Recent News

Corehub Up