വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വീൽചെയറുകൾ കൈമാറിയപ്പോൾ.
വടക്കാഞ്ചേരി: യൂത്ത് കെയർ തെക്കുംകര മണ്ഡലം കമ്മിറ്റിയും മണലിത്തറ ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റും ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വീൽചെയറുകൾ കൈമാറി.
യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ്് ടി.പി. ഗിരീശൻ, യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം സെക്ര ട്ടറിമാരായ ദുർഗാദാസ്, വിജോയ് കുറ്റിക്കാടൻ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമദ് സാബിത് എന്നിവർ പ്രസംഗിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. സി. ചിത്രമോൾ, ഡോ. ശ്രീകുമാർ, സീനിയർ നഴ്സ് ഓഫീസർ ഷീബ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർചേർന്ന് വീൽ ചെയറുകൾ ഏറ്റുവാങ്ങി.
Tags :