ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷന്റെ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി വ്യാപാരികൾ ചേർന്ന് നാണയപ്പറ സമർപ്പിക്കുന്നു.
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇന്ന് നാണു എഴുത്തച്ഛൻ സൺസ് വക വിളക്കാഘോഷമാണ്. സമ്പൂർണ നെയ് വിളക്കായാ ണ് ആഘോഷം.
രാവിലെ കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരും വൈകിട്ട് താമരയൂർ അനീഷ് നമ്പീശനും മേളത്തിനു നേതൃത്വം നൽകും.
രാത്രി വിളക്കെഴുന്നെള്ളിപ്പിന് പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമാണ്. സന്ധ്യക്ക് കാഞ്ഞിലശേരി വിനോദ് മാരാരുടെ തായമ്പക.
ഇന്നലെ ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷന്റെ വിളക്കാഘോഷ മായിരുന്നു. വ്യാപാരികൾ ചേർന്ന് ഗുരുവായൂരപ്പന് നാണയപ്പറ സമർപ്പിച്ചു. ഏകാദശി വിളക്ക് പുരസ്കാരം മദ്ദള കലാകാരൻ തൃപ്പാളൂർ കണ്ണൻ നായർക്ക് സമ്മാനിച്ചു. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Tags :