x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യ​ ശ​ക്തീ​ക​ര​ണ വ​ർ​ഷാ​ച​ര​ണം ഇ​ട​വ​കത​ല ഉ​ദ്ഘാ​ട​നം


Published: April 19, 2026 01:07 AM IST | Updated: April 19, 2026 01:07 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ 2026 വ​ര്‍​ഷം സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ്‌ ക​ത്തീ​ഡ്ര​ലി​ല്‍ കൂ​ട്ടാ​യ്മ​ത​ല​ത്തി​ലു​ള്ള സം​ഗ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി സു​ഖോ​ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീസ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്, ലി​റ്റി​ൽ ഫ്ല​വ​ർ, സെ​ന്‍റ് ജൂ​ഡ്, ഹോ​ളി ഏ​യ്ഞ്ച​ൽ​സ് കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക റി​സോ​ഴ്സ് ടീം ​സ​മു​ദാ​യ സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ന്‍റെ ക​ർ​മ്മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും സം​വ​ദി​ച്ചു.

ന​സ്രാ​ണി സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലാ​യി ചി​ന്തി​ക്കു​ന്ന​തി​നും സ​മു​ദാ​യ​ത്തി​ന്‍റെ മ​ഹ​നീ​യ​മാ​യ ച​രി​ത്രം ആ​ഴ​ത്തി​ല്‍ പ​ഠി​ക്കു​ന്ന​തി​നും സ​മു​ദാ​യ​ത്തി​ന്‍റെ വ്യ​തി​ര​ക്ത​ത​ക​ളും ത​ന​താ​ത്മ​ക​ത​ളും ബോ​ധ്യ​പ്പെ​ടു​ന്ന​തി​നും വേ​ണ്ടി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ലെ 60 കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 27 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്.ഇ​ട​വ​ക​ത​ല സ​മാ​പ​നം മേ​യ് മൂ​ന്നി​ന് സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ റാ​ലി​യോ​ടു​കൂ​ടി സ​മാ​പി​ക്കും.

Tags : nattu vishesham Community Empowerment

Recent News

Corehub Up