എടൂര്‍: തലശേരി സിഎംസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്ത്രീ ശാക്തീകരണ സ്വയം സഹായ സംഘങ്ങൾ പത്താം വാര്‍ഷികാം ആഘോഷിച്ചു. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സിഎംസി തലശേരി പ്രൊവിന്സിന്സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ് അധ്യക്ഷത വഹിച്ചു.
എടൂര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മരിയന്‍ തീര്‍ഥാടന പള്ളി വികാരി ഫാ. തോമസ് വടക്കേമുറിയില്‍, കണ്ണൂര്‍ ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീകളുടെ മാനസികാരോഗ്യവും സാമ്പത്തിക ഭദ്രതയും എന്ന വിഷയത്തില്‍ ഷോണിറ്റ് അഗസ്റ്റിന് ക്ലാസെടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച സമ്മാനവിതരണവും കലാപരിപാടികളും നടന്നു. 400 ല്‍ അധികം വനിതകള്‍ പങ്കെടുത്തു.