x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു വ​യ​സു​കാ​ര​ൻ യാ​ഷ്‌​വന്‍ ആ​റു​ പേ​ർ​ക്ക് പു​തു​ജീ​വ​നേ​കും

വെബ്ഡെസ്ക്
Published: July 7, 2026 02:09 AM IST | Updated: July 7, 2026 02:09 AM IST

മ​​​​സ്തി​​​​ഷ്ക​​​​ മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച ലോ​​​കി​​​നേ​​​നി യാ​​​ഷ്‌​​​വ​​​ന്‍റെ വൃ​​​​ക്ക കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​ഖ്റാ ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​

ഉ​​​ള്ളൂ​​​ർ: റോ​​​ഡ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​സ്തി​​​ഷ്ക മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ ലോ​​​കി​​​നേ​​​നി യാ​​​ഷ്‌​​​വ​​​ന്‍റെ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ ആ​​​റ് പേ​​​ർ​​​ക്ക് പു​​​തു​​​ജീ​​​വ​​​നേ​​​കും. ദാ​​​നം ചെ​​​യ്ത അ​​​വ​​​യ​​​വ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഒ​​​രു വൃ​​​ക്ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നും റോ​​​ഡ് മാ​​​ർ​​​ഗം ആം​​​ബു​​​ല​​​ൻ​​​സി​​​ൽ കോ​​​ഴി​​​ക്കോ​​​ട്ട് എ​​​ത്തി​​​ച്ചു.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ്‌ ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം പോ​​​ലീ​​​സ് പ്ര​​​ത്യേ​​​ക ഗ്രീ​​​ൻ കോ​​​റി​​​ഡോ​​​ർ ഒ​​​രു​​​ക്കി​​​യാ​​​ണ് വൃ​​​ക്ക കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് കോ​​​ഴി​​​ക്കോ​​​ട് എ​​​ത്തി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ന്ന് രാ​​​വി​​​ലെ 11.19ന് ​​​ആം​​​ബു​​​ല​​​ൻ​​​സി​​​ൽ പു​​​റ​​​പ്പെ​​​ട്ട വൃ​​​ക്ക വൈ​​​കു​​​ന്നേ​​​രം 5.15 ഓ​​​ടെ കോ​​​ഴി​​​ക്കോ​​​ട് ഇ​​​ഖ്റ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി. ഇ​​​വി​​​ടെ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ 17 കാ​​​ര​​​നാ​​​ണ് വൃ​​​ക്ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഹൈ​​​ദ​​​രാ​​​ബാ​​​ദ് തി​​​രു​​​മ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ യ​​​ദ​​​മ്മ ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ലോ​​​കി​​​നേ​​​നി ര​​​ഘു​​​വി​​​ന്‍റെ​​​യും സൗ​​​മ്യ പാ​​​പ്പ​​​റാ​​​വു​​​വി​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ് യാ​​​ഷ്‌​​​വ​​​ൻ.

ക​​​ഴി​​​ഞ്ഞ ജൂ​​​ൺ 29ന് ​​​രാ​​​ത്രി ഏ​​​ഴു​​​മ​​​ണി​​​യോ​​​ടെ അ​​​നു​​​വി​​​ജ​​​യ് ടൗ​​​ൺ​​​ഷി​​​പ്പി​​​ൽ വ​​​ച്ച് സൈ​​​ക്കി​​​ളി​​​ൽ റോ​​​ഡ് ക്രോ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ യാ​​​ഷ്‌​​​വ​​​നെ ഒ​​​രു ആം​​​ബു​​​ല​​​ൻ​​​സ് ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന് ചി​​കി​​ൽ​​സ​​യി​​ലി​​രി​​ക്കെ മ​​​സ്തി​​​ഷ്ക മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ക​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത വി​​​യോ​​​ഗ​​​ത്തി​​​ലും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന് സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​

യാ​​​ഷ്‌​​​വ​​​ന്‍റെ ര​​​ണ്ട് വൃ​​​ക്ക​​​ക​​​ൾ, ക​​​ര​​​ൾ, ര​​​ണ്ട് നേ​​​ത്ര​​​പ​​​ട​​​ല​​​ങ്ങ​​​ൾ, ഹൃ​​​ദ​​​യ​​​വാ​​​ൽ​​​വ് എ​​​ന്നീ ആ​​​റ് അ​​​വ​​​യ​​​വ​​​ങ്ങ​​​ളാ​​​ണ് ദാ​​​നം ചെ​​​യ്ത​​​ത്. ര​​​ണ്ടാ​​​മ​​​ത്തെ വൃ​​​ക്ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള കോ​​​ട്ട​​​യം വി​​​ജ​​​യ​​​പു​​​രം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ നാ​​​ല് വ​​​യ​​​സു​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക്കാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ക​​​ര​​​ൾ കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 17 വ​​​യ​​​സു​​​ള്ള കൊ​​​ല്ലം ക​​​ല്ലു​​​വാ​​​തു​​​ൽ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഹൃ​​​ദ​​​യ​​​വാ​​​ൽ​​​വ് ശ്രീ​​​ചി​​​ത്തി​​​ര തി​​​രു​​​ന്നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലേ​​​ക്കും ര​​​ണ്ട് നേ​​​ത്ര​​​പ​​​ട​​​ല​​​ങ്ങ​​​ൾ റീ​​​ജ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഒ​​​ഫ്ത്താ​​​ൽ​​​മോ​​​ള​​​ജി​​​യി​​​ലേ​​​ക്കു​​​മാ​​​ണ് കൈ​​​മാ​​​റി​​​യ​​​ത്.

Tags : Yashwan new life six people organs donated organs

Recent News

Corehub Up