അഭിമന്യു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിലെ വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ നടന്നത്.
ഇതിനായി ആദ്യഘട്ടം വിചാരണ നേരിടുന്ന 16 പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി. ക്രിമിനല്‍ റൂള്‍സ് 19(4) പ്രകാരമുള്ള നടപടികള്‍ക്കായി കേസ് 24ലേക്ക് മാറ്റി.
ഇതുപ്രകാരം കുറ്റപത്രം തയാറാക്കാന്‍ ആശ്രയിക്കാതിരുന്ന രേഖകളും സാക്ഷിമൊഴികളുമടക്കം അന്ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.
എസ്എഫ്ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 2018 ജൂലൈ രണ്ടിന് അഭിമന്യുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി കണ്ടെത്തിയ പ്രതികളാണ് ആദ്യഘട്ടത്തില്‍ വിചാരണ നേരിടുന്നത്.
Tags : Abhimanyu case charge sheet read out accused