Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrears

കേ​ര​ള​ത്തി​ൽ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ്, പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ കു​ടി​ശി​ക 133 കോ​ടി​യി​ല​ധി​കം

കൊ​​​​ച്ചി: വി​​​​യ​​​​ർ​​​​പ്പൊ​​​​ഴു​​​​ക്കി വി​​​​ള​​​​യി​​​​ച്ച​​​​വ​​​​യെ​​​​ല്ലാം ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ​​​​തി​​​​ലെ സ​​​​ങ്ക​​​​ട​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​വ​​​​യു​​​​ടെ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ആ​​​​നു​​​​കൂ​​​​ല്യം ലഭിക്കാതെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​ർ ദു​​​രി​​​ത​​​ത്തി​​​ൽ. സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​ണ് വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ന്‍റെ​​​​യും പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത്.

ഇ​​​​രു​ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 133 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നു​​​​ണ്ട്. വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ 2025 മേ​​​​യ് മു​​​​ത​​​ലു​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ലെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​ണ്.

പ്രീ​​​​മി​​​​യം തു​​​​ക​​​​യ​​​​ട​​​​ച്ച് സം​​​​സ്ഥാ​​​​ന വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന 14,971 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ക കി​​​​ട്ടി​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​വ​​​​ർ​​​​ക്കു കി​​​​ട്ടേ​​​​ണ്ട 43.22 കോ​​​​ടി രൂ​​​​പ ക​​​​ഴി​​​​ഞ്ഞ മാ​​​​സം വ​​​​രെ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​ണെ​​​​ന്ന് സം​​​​സ്ഥാ​​​​ന കാ​​​​ർ​​​​ഷി​​​​ക വി​​​​ക​​​​സ​​​​ന ക​​​​ർ​​​​ഷ​​​​ക ക്ഷേ​​​​മ വ​​​​കു​​​​പ്പ് കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2025 മേ​​​​യ് നാ​​​​ലു മു​​​​ത​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ലെ തു​​​​ക ഇ​​​​നി​​​​യും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​ണ് വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ (12.72 കോ​​​​ടി) കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് 6.45 കോ​​​​ടി​​​​യും വ​​​​യ​​​​നാ​​​​ട് 5.42 കോ​​​​ടി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് 4.94 കോ​​​​ടി രൂ​​​​പ​​​​യും കു​​​​ടി​​​​ശി​​​​ക​​​​യു​​​​ണ്ട്.

വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ലും പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ത്തി​​​​ലും ന​​​​ൽ​​​​കാ​​​​നു​​​​ള്ള അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട ആ​​​​നു​​​​കൂ​​​​ല്യം വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ത്ത​​​​തു ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ​​​​യും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഷ്​​​​റ​​​​ഫ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

കൃ​​​​ഷി​​​​നാ​​​​ശ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ഓ​​​​ഫിസ​​​​റു​​​​ടെ സ്ഥ​​​​ല​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​ശേ​​​​ഷം കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭ്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത്.

ദു​​​​രി​​​​താ​​​​ശ്വാ​​​​സം 2021 മു​​​​ത​​​​ൽ കി​​​​ട്ടാ​​​​ക്ക​​​​നി

സം​​​​സ്ഥാ​​​​ന​​​​ത്തു പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ള്ള 1,52,665 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് 2021 ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ ആ​​​​നു​​​​കൂ​​​​ല്യം കി​​​​ട്ടാ​​​​ക്ക​​​​നി​​​​യാ​​​​ണ്. 90.81 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ദു​​​​രി​​​​താ​​​​ശ്വാ​​​​സ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലെ ക​​​​ഴി​​​​ഞ്ഞ മാ​​​​സം വ​​​​രെ​​​​യു​​​​ള്ള കു​​​​ടി​​​​ശി​​​​ക.

ഉ​​​​രു​​​​ൾ​​​​ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക്കാ​​​​ർ​​​​ക്കാ​​​​ണു പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ ദു​​​​രി​​​​താ​​​​ശ്വാ​​​​സ തു​​​​ക കൂ​​​​ടു​​​​ത​​​​ൽ കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത്. 19.27 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ജി​​​​ല്ല​​​​യി​​​​ലെ കു​​​​ടി​​​​ശി​​​​ക. മ​​​​ല​​​​പ്പു​​​​റം-11.62 കോ​​​​ടി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-9.09 കോ​​​​ടി, എ​​​​റ​​​​ണാ​​​​കു​​​​ളം-8.22 കോ​​​​ടി, കോ​​​​ഴി​​​​ക്കോ​​​​ട്-8.14 കോ​​​​ടി​ എ​​​ന്നി​​​ങ്ങ​​​നെ മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ലും കു​​​​ടി​​​​ശി​​​​ക പെ​​​​രു​​​​കി. ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ 24,936 ക​​​​ർ​​​​ഷ​​​​ക​​​​ർ‌​​​​ക്കാ​​​​യി 5.08 കോ​​​​ടി രൂ​​​​പ ദു​​​​രി​​​​താ​​​​ശ്വാ​​​​സ തു​​​​ക​​​​യാ​​​​യി കി​​​​ട്ടാ​​​​നു​​​​ണ്ട്.

Latest News

Corehub Up