Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartDiseases

ഇ​​​ന്നു ലോ​​​ക ഹൃ​​​ദ​​​യ​​​ദി​​​നം: ഹൃദ്‌രോഗങ്ങള്‍ നേരത്തേ അറിയാം, സംരക്ഷിക്കാം

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഹൃ​​​ദ​​​യ​​​ദി​​​ന​​​സ​​​ന്ദേ​​​ശം ‘ഹാ​​​ര്‍ട്ട​​​റ്റാ​​​ക്കി​​​ന്‍റെ സാ​​​ധ്യ​​​ത ക​​​ണ്‍മു​​​മ്പി​​​ല്‍ മ​​​റ​​​ഞ്ഞു​​​കി​​​ട​​​ക്കാം, അ​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ള്‍ കാ​​​ണാ​​​തെ പോ​​​ക​​​രു​​​ത്; ഹൃ​​​ദ​​​യ​​​ത്തെ അ​​​റി​​​യു​​​ക, അ​​​തി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ക’ എ​​​ന്നാ​​​ണ്. മാ​​​ര​​​ക​​​മാ​​​യ ഹാ​​​ര്‍ട്ട​​​റ്റാ​​​ക്ക് വ​​​രു​​​ന്ന​​​തി​​​നെ എ​​​ങ്ങ​​​നെ ത​​​ട​​​യാം എ​​​ന്ന​​​തി​​​ലാ​​​ണ് ഇ​​​ന്ന​​​ത്തെ ഹൃ​​​ദ്‌​​രോ​​​ഗ​​​വി​​​ദ​​​ഗ്ധ​​​ര്‍ ഊ​​​ന്ന​​​ല്‍ ന​​​ല്‍കു​​​ന്ന​​​ത്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ഞാ​​​ന്‍ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​ണ് എ​​​ന്ന ധാ​​​ര​​​ണ ഇ​​​ന്ന് പ​​​ല​​​രി​​​ലു​​​മു​​​ണ്ട്. ഒ​​​രു​​​കാ​​​ല​​​ത്ത്, ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു കൊ​​​ള​​​സ്‌​​​ട്രോ​​​ള്‍ കു​​​റ​​​യ്ക്കു​​​ക, ര​​​ക്ത​​​സ​​​മ്മ​​​ര്‍ദം നി​​​യ​​​ന്ത്രി​​​ക്കു​​​ക, പു​​​ക​​​വ​​​ലി നി​​​ര്‍ത്തു​​​ക എ​​​ന്ന​​​തി​​​ലാ​​​യി​​​രു​​​ന്നു പ്രാ​​​ധാ​​​ന്യം. ഇ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന പ്ര​​​മാ​​​ണ​​​ങ്ങ​​​ള്‍ മാ​​​റു​​​ക​​​യാ​​​ണ്.

മാ​​​റി​​​യ കാ​​​ലം, മാ​​​റേ​​​ണ്ട ക​​​രു​​​ത​​​ല്‍

ക​​​ര്‍ശ​​​ന​​​മാ​​​യി ജീ​​​വി​​​ത​​​ശൈ​​​ലി ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും പ്ര​​​തി​​​രോ​​​ധ ഔ​​​ഷ​​​ധ​​​ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും ഹൃ​​​ദ്‌​​രോ​​​ഗ​​​ സാ​​​ധ്യ​​​ത 80-90 ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​യ്ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ബൃ​​​ഹ​​​ത്താ​​​യ പ​​​ല പ​​​ഠ​​​ന​​​ങ്ങ​​​ളും സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്നു. ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​രീ​​​തി, സ്ഥി​​​ര​​​മാ​​​യ വ്യാ​​​യാ​​​മ ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍, ശ​​​രീ​​​ര​​​ഭാ​​​രം/​​​വ​​​യ​​​റി​​ന്‍റെ വ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കൽ, മ​​​തി​​​യാ​​​യ ഉ​​​റ​​​ക്കം (കു​​​റ​​​ഞ്ഞ​​​ത് എ​​​ട്ടു മ​​​ണി​​​ക്കൂ​​​ര്‍), സ്‌​​​ട്രെ​​​സ് നി​​​യ​​​ന്ത്ര​​​ണം, സ​​​ര്‍വോ​​​പ​​​രി ഹൃ​​​ദ്‌​​രോ​​​ഗ​​​സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലൂ​​​ടെ തി​​​ട്ട​​​പ്പെ​​​ടു​​​ത്തി ചി​​​കി​​​ത്സാ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ക ഇ​​​വ​​​യെ​​​ല്ലാം ഹൃ​​​ദ്‌​​രോ​​​ഗ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​ക​​​ന്നുനി​​​ല്‍ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കും.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ന്ന സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളെ ഒ​​​രു പ​​​രി​​​ശോ​​​ധ​​​ന​​​കൊ​​​ണ്ടു​​​മാ​​​ത്രം ക​​​ണ്ടെ​​​ത്തു​​​ക അ​​​സാ​​​ധ്യ​​​മാ​​​ണ്. പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​ത്. ഒ​​​ന്ന്, കൊ​​​റോ​​​ണ​​​റി ധ​​​മ​​​നി​​​ക​​​ളി​​​ലെ ജ​​​രി​​​താ​​​വ​​​സ്ഥ​​​യു​​​ടെ​​​യും കൊ​​​ഴു​​​പ്പു​​​നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ​​​യും (പ്ലാ​​​ക്ക്) അ​​​വ​​​സ്ഥ തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ക. ര​​​ണ്ടാ​​​മ​​​ത്തേ​​​ത്, ധ​​​മ​​​നി​​​ക​​​ളി​​​ലെ പ്ലാ​​​ക്ക് പൊ​​​ട്ടു​​​ന്ന​​​തി​​​നെ​​​യും ര​​​ക്ത​​​ക്ക​​​ട്ട ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നെ​​​യും ഉ​​​ദ്ദീ​​​പി​​​പ്പി​​​ക്കു​​​ന്ന ആ​​​പ​​​ത്ഘ​​​ട​​​ക​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തു​​​ക.

കാ​​​ത്സ്യം സ്‌​​​കോ​​​ര്‍ ശ്ര​​​ദ്ധി​​​ക്ക​​​ണം

ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളി​​​ലെ ജ​​​രി​​​താ​​​വ​​​സ്ഥ​​​യു​​​ടെ തീ​​​വ്ര​​​ത ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ പ​​​ല​​​തു​​​ണ്ട്. കൊ​​​റോ​​​ണ​​​റി ആ​​​ര്‍ട്ട​​​റി കാ​​​ത്സ്യം സ്‌​​​കോ​​​ര്‍ തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് അ​​​വ​​​യി​​​ല്‍ പ്ര​​​ധാ​​​നം. ചെ​​​റു​​​പ്പ​​​ക്കാ​​​രി​​​ല്‍ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ഉ​​​ണ്ടാ​​​കു​​​ന്ന ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​ന്‍റെ​​​യും പെ​​​ട്ടെ​​​ന്നു​​​ള്ള മ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും കാ​​​ര​​​ണ​​​ങ്ങ​​​ള്‍ അ​​​റി​​​യാ​​​ന്‍ സ​​​വി​​​ശേ​​​ഷ​​​മാ​​​യി ചെ​​​യ്യേ​​​ണ്ട പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണി​​​ത്. ഇ​​​വ ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളി​​​ലെ കൊ​​​ഴു​​​പ്പു​​​നി​​​ക്ഷേ​​​പ​​​ത്തി​​​ല​​​ട​​​ങ്ങി​​​യി​​​രി​​ക്കു​​​ന്ന കാ​​​ത്സ്യ​​​ത്തി​​​ന്‍റെ അ​​​ള​​​വ് തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്നു. ഇ​​​വ പൂ​​​ജ്യമാ​​​ണെ​​​ങ്കി​​​ല്‍ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. കാ​​​ത്സ്യം സ്‌​​​കോ​​​ര്‍ 100ല്‍ ​​​താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത കു​​​റ​​​വ്, 100-300 ആ​​​ണെ​​​ങ്കി​​​ല്‍ മി​​​തം, 300ല്‍ ​​​കൂ​​​ടി​​​നി​​​ന്നാ​​​ല്‍ തീ​​​വ്ര​​​മാ​​​യ ഹൃ​​​ദ്രോ​​​ഗ​​​സാ​​​ധ്യ​​​ത.

ഈ ​​​പ​​​രി​​​ശോ​​​ധ​​​ന​​​വ​​​ഴി ഹൃ​​​ദ​​​യാ​​​ഘാ​​​ത സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രെ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി പ്ര​​​തി​​​രോ​​​ധ​​​ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​ര്‍ശ​​​ന​​​മാ​​​ക്ക​​​ണം. കാ​​​ത്സ്യം കൂ​​​ടു​​​ത​​​ലു​​​ള്ള​​​വ​​​രേ​​​ക്കാ​​​ള്‍ മ​​​യ​​​മു​​​ള്ള കൊ​​​ഴു​​​പ്പു​​​നി​​​ക്ഷേ​​​പം (സോ​​​ഫ്റ്റ് പ്ലാ​​​ക്ക്) ഉ​​​ള്ള​​​വ​​​രി​​​ലാ​​​ണ് ഹാ​​​ര്‍ട്ട​​​റ്റാ​​​ക്കി​​​ന്‍റെ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ല്‍. ഇ​​​വ​​​യു​​​ണ്ടോ​​​യെ​​​ന്ന​​​റി​​​യാ​​​ന്‍ സി​​​ടി കൊ​​​റോ​​​ണ​​​റി ആ​​​ന്‍ജി​​​യോ​​​ഗ്രാ​​​ഫി ത​​​ന്നെ ചെ​​​യ്യ​​​ണം.

പ​​​രി​​​ശോ​​​ധി​​​ച്ച​​​റി​​​യ​​​ണം

സാ​​​ധാ​​​ര​​​ണ ചെ​​​യ്യു​​​ന്ന ‘ലി​​​പ്പി​​​ഡ് പ്രൊ​​​ഫൈ​​​ല്‍’ പ​​​രി​​​ശോ​​​ധ​​​ന​​​വ​​​ഴി പൊ​​​തു​​​വാ​​​യി അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യ എ​​​ല്‍ഡി​​​എ​​​ല്‍ കൊ​​​ള​​​സ്‌​​​ട്രോ​​​ളി​​​ന്‍റെ അ​​​ള​​​വ് മ​​​ന​​​സി​​​ലാ​​​ക്കാ​​​മെ​​​ങ്കി​​​ലും ഇ​​​ന്ന് മ​​​റ്റു കൃ​​​ത്യ​​​മാ​​​യ ബ​​​യോ​​​സൂ​​​ച​​​ക​​​ങ്ങ​​​ള്‍ നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഭാ​​​വി​​​യി​​​ല്‍ ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ള്ള ഹാ​​​ര്‍ട്ട​​​റ്റാ​​​ക്കി​​​നെ​​​പ്പ​​​റ്റി വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന​​​ക​​​ള്‍ നേ​​​ര​​​ത്തേ അ​​​റി​​​യാ​​​ന്‍ സാ​​​ധി​​​ക്കും. ലൈ​​​പ്പോ പ്രോ​​​ട്ടീ​​​ന്‍ (എ) ​​​എ​​​ന്ന ജ​​​നി​​​ത​​​ക​​​മാ​​​യി ആ​​​ര്‍ജി​​​ച്ചെ​​​ടു​​​ത്ത കൊ​​​ഴു​​​പ്പ് ഘ​​​ട​​​കം ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​യി​​​ല്‍ വീ​​​ക്ക​​​വും ബ്ലോ​​​ക്കു​​​മു​​​ണ്ടാ​​​ക്കു​​​ന്നു; എ​​​ല്ലാ​​​വ​​​രും പ​​​രി​​​ശോ​​​ധി​​​ച്ച് തി​​​ട്ട​​​പ്പെ​​​ടു​​​ത്ത​​​ണം. പ്ര​​​ത്യേ​​​കി​​​ച്ച് കു​​​ടും​​​ബ​​​പ​​​ര​​​മാ​​​യി രോ​​​ഗപ്ര​​​വ​​​ണ​​​ത​​​യു​​​ള്ള​​​വ​​​ര്‍ തീ​​​ര്‍ച്ച​​​യാ​​​യും ഇ​​​തു ചെ​​​യ്തി​​​രി​​​ക്ക​​​ണം.

ധ​​​മ​​​നി​​​ക​​​ളി​​​ല്‍ ജ​​​രി​​​താ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​കു​​​ന്ന സൂ​​​ച​​​ക​​​ങ്ങ​​​ളു​​​ടെ ആ​​​കെ​​​യു​​​ള്ള അ​​​ള​​​വാ​​​ണ് അ​​​പ്പോ-​​​ബി. കൂ​​​ടാ​​​തെ ധ​​​മ​​​നി​​​ക​​​ളി​​​ലെ പൊ​​​തു​​​വാ​​​യ വീ​​​ക്ക​​​ത്തി​​​ന്‍റെ അ​​​ള​​​വു​​​കോ​​​ലാ​​​യ സി​​​ആ​​​ര്‍പി സാ​​​ധ്യ​​​ത വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന എ​​​ച്ച്ബി​​​എ ഒ​​​ന്ന് സി ​​​ഇ​​​വ​​​യെ​​​ല്ലാം ഹൃ​​​ദ​​​യാ​​​ഘാ​​​ത സാ​​​ധ്യ​​​ത​​​യ്ക്ക് ചു​​​ക്കാ​​​ന്‍പി​​​ടി​​​ക്കു​​​ന്നു.

കൊ​​​ള​​​സ്‌​​​ട്രോ​​​ള്‍ സൂ​​​ക്ഷി​​​ക്ക​​​ണം

പൊ​​​തു​​​വാ​​​യ കൊ​​​ള​​​സ്‌​​​ട്രോ​​​ളി​​ന്‍റെ ഉ​​​പ​​​ഘ​​​ട​​​ക​​​മാ​​​യ എ​​​ല്‍ഡി​​​എ​​​ല്‍ കു​​​റ​​യ്​​​ക്കു​​​ന്ന​​​തി​​​നെ​​​പ്പ​​​റ്റി ഇ​​​ന്നും പ​​​ല ത​​​ര​​​ത്തി​​​ല്‍ ച​​​ര്‍ച്ച​​​ക​​​ളു​​​ണ്ട്. എ​​​ല്‍ഡി​​​എ​​​ല്‍ എ​​​ത്ര​​​യും കു​​​റ​​​ഞ്ഞി​​​രു​​​ന്നാ​​​ല്‍ അ​​​ത്ര​​​യും ന​​​ന്ന് എ​​​ന്നാ​​​ണ് പ​​​റ​​​യാ​​​റ്. ആ​​​പ​​​ത്ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​രി​​​ല്‍ എ​​​ല്‍ഡി​​​എ​​​ല്‍ 70 മി​​​ല്ലി​​​ഗ്രാം ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ​​​യും ഹൃ​​​ദ​​​യാ​​​ഘാ​​​തം ഉ​​​ണ്ടാ​​​യ​​​വ​​​രി​​​ല്‍ (ഹാ​​​ര്‍ട്ട​​​റ്റാ​​​ക്ക്, ആ​​​ന്‍ജി​​​യോ​​​പ്ലാ​​​സ്റ്റി, ബൈ​​​പാ​​​സ് സ​​​ര്‍ജ​​​റി) 55ല്‍ ​​​താ​​​ഴെ​​​യും ക​​​ര്‍ശ​​​ന​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​​​തി​​​നാ​​​യി ഭ​​​ക്ഷ​​​ണ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തോ​​​ടൊ​​​പ്പം സ​​​വി​​​ശേ​​​ഷ മ​​​രു​​​ന്നു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

സ്ട്രെ​​​സ് ചെ​​​റി​​​യ കാ​​​ര്യ​​​മ​​​ല്ല

ഇ​​​ന്ന് ചെ​​​റു​​​പ്പ​​​ക്കാ​​​രെ കാ​​​ര്‍ന്നു​​​തി​​​ന്നു​​​ന്ന ഒ​​​ടു​​​ങ്ങാ​​​ത്ത സ്‌​​​ട്രെ​​​സ് പെ​​​ട്ടെ​​​ന്നു​​​ള്ള ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​ന് വി​​​ന​​​യാ​​​ക്കു​​​ന്നു. സ്‌​​​ട്രെ​​​സ് ഉ​​​ണ്ടാ​​​കു​​​മ്പോ​​​ള്‍ സിം​​​പ​​​തെ​​​റ്റി​​​ക് നാ​​​ഡീ​​​വ്യൂ​​​ഹം സ​​​ജീ​​​വ​​​മാ​​​വു​​​ക​​​യും അ​​​ഡ്രി​​​നാ​​​ലി​​​ന്‍, കോ​​​ര്‍ട്ടി​​​സോ​​​ള്‍ ഹോ​​​ര്‍മോ​​​ണു​​​ക​​​ള്‍ ശ​​​രീ​​​ര​​​ത്തി​​​ല്‍ കു​​​മി​​​ഞ്ഞു​​​കൂ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പും ര​​​ക്ത​​​സ​​​മ്മ​​​ര്‍ദ​​​വും വ​​​ര്‍ധി​​​ക്കു​​​ക​​​യും കൊ​​​റോ​​​ണ​​​റി ധ​​​മ​​​നി​​​ക​​​ള്‍ ചു​​​രു​​​ങ്ങു​​​ക​​​യും ചെ​​​യ്യു​​​ന്നു. കൂ​​​ടാ​​​തെ ശ്വേ​​​ത​​​ര​​​ക്താ​​​ണു​​​ക്ക​​​ളു​​​ടെ വ​​​ര്‍ധി​​​ച്ച പ്ര​​​വ​​​ര്‍ത്ത​​​നം, പൊ​​​തു​​​വാ​​​യ വീ​​​ക്കം, എ​​​ന്‍റേ​​​ത്തീ​​​ലി​​​യ​​​ല്‍ കോ​​​ശ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​വൈ​​​ക​​​ല്യം എ​​​ന്നി​​​വ അ​​​തി​​​രു​​​ക​​​ട​​​ന്ന് പ്ലാ​​​ക്ക്‌​ പൊ​​​ട്ടി അ​​​വി​​​ടെ ര​​​ക്ത​​​ക​​​ട്ട ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യേ​​​റു​​​ന്നു. ഹൃ​​​ദ്‌​​രോ​​​ഗ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ആ​​​പ​​​ത്ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ മു​​​ന്‍പ​​​ന്തി​​​യി​​​ല്‍ ഇ​​​ന്ന് ഒ​​​ടു​​​ങ്ങാ​​​ത്ത സ്‌​​​ട്രെ​​​സ് സ്ഥാ​​​നം പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു.

സ്‌​​​ട്രെ​​​സ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ്, സ്ഥി​​​ര​​​മാ​​​യ വ്യാ​​​യാ​​​മം, ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​റ​​​ക്കം, മ​​​ന​​​സി​​​നെ ശാ​​​ന്ത​​​മാ​​​ക്കു​​​ന്ന കൗ​​​ണ്‍സ​​​ലിം​​​ഗ്, ബ​​​യോ​​​ഫീ​​​ഡ് ബാ​​​ക്ക്, ധ്യാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ സ്ഥി​​​ര​​​മാ​​​യ മ​​​നോ​​​സം​​​ഘ​​​ര്‍ഷം ന​​​ല്ലൊ​​​രു പ​​​രി​​​ധി​​​വ​​​രെ സ​​​ന്തു​​​ലി​​​ത​​​മാ​​​കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കും.

മു​​​ന്‍ക​​​രു​​​ത​​​ല്‍ നേ​​​ര​​​ത്തേയാ​​​കാം

പൊ​​​തു​​​വെ പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 20 വ​​​യ​​​സ് മു​​​തല്‍ ഹൃ​​​ദ്‌​​രോ​​​ഗ​​​ത്തെ​​​പ്പ​​​റ്റി ചി​​​ന്തി​​​ച്ചു​​​തു​​​ട​​​ങ്ങ​​​ണം. അ​​​തി​​​നു​​​ള്ള മു​​​ന്‍ക​​​രു​​​ത​​​ലു​​​ക​​​ള്‍ തു​​​ട​​​ങ്ങ​​​ണം. എ​​​ന്നാ​​​ല്‍ 30-40 വ​​​യ​​​സു​​​മു​​​ത​​​ല്‍ ക​​​ര്‍ശ​​​ന​​​മാ​​​യ പ്ര​​​തി​​​രോ​​​ധ ചെ​​​ക്ക​​​പ്പു​​​ക​​​ള്‍ ചെ​​​യ്യ​​​ണം. പ്ര​​​ഷ​​​ര്‍, കൊ​​​ള​​​സ്‌​​​ട്രോ​​​ള്‍, പ്ര​​​മേ​​​ഹം, അ​​​മി​​​ത​​​വ​​​ണ്ണം, വ്യാ​​​യാ​​​മ​​​ക്കു​​​റ​​​വ്, സ്‌​​​ട്രെ​​​സ്, മ​​​ദ്യ​​​പാ​​​നം ഇ​​​വ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി ഹൃ​​​ദ്‌​​രോ​​​ഗ​​​നി​​​ല സ​​​ന്തു​​​ലി​​​ത​​​മാ​​​ക്ക​​​ണം. മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഭ​​​ക്ഷ​​​ണ​​​ത്തോ​​​ടു​​​ള്ള അ​​​മി​​​താ​​​സ​​​ക്തി മാ​​​ര​​​ക​​​മാ​​​യ ഭ​​​വി​​​ഷ്യ​​​ത്തു​​​ക​​​ള്‍ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

ക​​​ണ​​​ക്കു​​​ക​​​ളി​​​ലെ ഹൃ​​​ദ്‌​​രോ​​​ഗം

ആ​​​ഗോ​​​ള​​​മാ​​​യി 19.2 ദ​​​ശ​​​ല​​​ക്ഷം ആ​​​ളു​​​ക​​​ള്‍ പ്ര​​​തി​​​വ​​​ര്‍ഷം ഹൃ​​​ദ​​​യ​​​ധ​​​മ​​​നീ​​​രോ​​​ഗ​​​ങ്ങ​​​ള്‍ മൂ​​​ലം മ​​​രി​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ല്‍ ആ​​​കെ മ​​​ര​​​ണ​​​സം​​​ഖ്യ​​​യു​​​ടെ 28 ശ​​​ത​​​മാ​​​ന​​​വും ഹൃ​​​ദ​​​യ​​​ധ​​​മ​​​നീ​​​ രോ​​​ഗ​​​ങ്ങ​​​ള്‍ മൂ​​​ല​​​മാ​​​ണ്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രേ​​​ക്കാ​​​ള്‍ പ​​​ത്തു വ​​​ര്‍ഷം മു​​​മ്പേ ഇ​​​ന്ത്യ​​​ക്കാ​​​ര്‍ക്ക് ഹൃ​​​ദ്‌​​രോ​​​ഗ​​​മു​​​ണ്ടാ​​​കു​​​ന്നു. 30നും 69​​നും ഇ​​​ട​​​യി​​​ലു​​​ള്ള​​​വ​​​ര്‍ക്കു​​​ണ്ടാ​​​കു​​​ന്ന രോ​​​ഗാ​​​വ​​​സ്ഥ രാ​​​ഷ്‌​​ട്ര​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത​​​യെ ത​​​കി​​​ടം മ​​​റി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ പു​​​രു​​​ഷ​​​ന്മാ​​​രി​​​ല്‍ 31.1 ശ​​​ത​​​മാ​​​ന​​വും സ്ത്രീ​​​ക​​​ളി​​​ല്‍ 17.6 ശ​​​ത​​​മാ​​​ന​​​വും മ​​​ര​​​ണ​​​ങ്ങ​​​ള്‍ ഹൃ​​​ദ്‌​​രോ​​​ഗാ​​​ന​​​ന്ത​​​ര​​​മാ​​​ണെ​​​ന്നു പ​​​ഠ​​​ന​​​ങ്ങ​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഹൃ​​​ദ്‌​​രോ​​​ഗ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്‍പ​​​ന്തി​​​യി​​​ല്‍ കേ​​​ര​​​ളം സ്ഥാ​​​നം പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ല്‍ 200ല​​​ധി​​​കം കാ​​​ത്ത് ലാ​​​ബു​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. ഈ ​​​സം​​​ഖ്യ വ​​​ര്‍ഷം​​​പ്ര​​​തി വ​​​ര്‍ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

മാ​​​റ​​​ണം, മ​​​നോ​​​ഭാ​​​വ​​​വും

ചി​​​കി​​​ത്സ​​​യ്ക്കു മാ​​​ത്രം പ്രാ​​​മു​​​ഖ്യം കൊ​​​ടു​​​ക്കു​​​ന്ന ഒ​​​രു ആ​​​രോ​​​ഗ്യ സം​​​സ്‌​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലു​​​മു​​​ള്ള​​​താ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ കാ​​​ര​​​ണം. എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ള്ള ഒ​​​രാ​​​ശു​​​പ​​​ത്രി അ​​​ടു​​​ത്തു​​​ണ്ടെ​​​ങ്കി​​​ല്‍ പി​​​ന്നൊ​​​ന്നും നോ​​​ക്കാ​​​നി​​​ല്ലെ​​​ന്ന​​​താ​​​ണ് മ​​​ല​​​യാ​​​ളി​​​യു​​​ടെ മ​​​നോ​​​ഭാ​​​വം. ഇ​​​വി​​​ടെ 65 ശ​​​ത​​​മാ​​​നം പേ​​​ര്‍ക്ക് അ​​​മി​​​തവ​​​ണ്ണ​​​മു​​​ണ്ട്; 52 ശ​​​ത​​​മാ​​​നം പേ​​​ര്‍ക്ക് വ​​​ര്‍ധി​​​ച്ച കൊ​​​ള​​​സ്‌​​​ട്രോ​​​ളു​​​ണ്ട്; 40 ശ​​​ത​​​മാ​​​നം പേ​​​ര്‍ക്ക് അ​​​മി​​​ത ര​​​ക്ത​​​സ​​​മ്മ​​​ര്‍ദ​​​മു​​​ണ്ട്; 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ക്കു പ്ര​​​മേ​​​ഹ​​​ബാ​​​ധ​​​യു​​​ണ്ട്. ഈ ​​​സം​​​ഖ്യ​​​ക​​​ളെ​​​ല്ലാംത​​​ന്നെ മ​​​ല​​​യാ​​​ളി​​​ക​​​ളെ അ​​​കാ​​​ല​​​ത്തി​​​ല്‍ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കു​​​ന്ന ഘടക​​​ങ്ങ​​​ള്‍ ത​​​ന്നെ.

(എ​റ​ണാ​കു​ളം ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റാ​ണ് ലേ​ഖ​ക​ൻ)

Latest News

Corehub Up