x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്തു​വ​യ​സു​കാ​ര​ന്‍റെ ചി​കി​ത്സ​യ്ക്ക് കൈ​കോ​ർ​ത്ത് നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: July 13, 2026 03:30 AM IST | Updated: July 13, 2026 03:30 AM IST

ഹിഷാം.

മ​ണ്ണാ​ർ​ക്കാ​ട്: അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച പ​ത്തു​വ​യ​സു​കാ​ര​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി സം​ഘ​ടി​ച്ച് നാ​ട്ടു​കാ​രും പൗ​ര​പ്ര​മു​ഖ​രും. മു​ണ്ടേ​ക്ക​രാ​ട് നൗ​ഫ​ൽ കോ​ൽ​കാ​ട്ടി​ലി​ന്‍റെ മ​ക​ൻ ഹി​ഷാ​മാ​ണ് ഡി​എം​ഡി എ​ന്ന അ​പൂ​ർ​വ​രോ​ഗ​ത്താ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഏ​താ​ണ്ട് 50 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ചി​കി​ത്സാ​ചെ​ല​വ് വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

തീ​ർ​ത്തും നി​ർ​ധ​ന​രാ​യ ഹി​ഷാ​മി​ന്‍റെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ചി​കി​ത്സാ ചെ​ല​വ്. ഹി​ഷാ​മി​ന്‍റെ ചി​കി​ത്സാ​സ​ഹാ​യ​ത്തി​നാ​യി ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. ഹി​ഷാം ചി​കി​ത്സ സ​ഹാ​യ​സ​മി​തി എ​ന്ന പേ​രി​ൽ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് ഫ​ണ്ട് സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യും മു​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​ർ മു​ജീ​ബ് ചോ​ലോ​ത്ത് ചെ​യ​ർ​മാ​നാ​യും ഷ​നോ​ജ് ക​ല്ല​ടി ക​ൺ​വീ​ന​റാ​യും സി. ​അ​ൻ​സാ​ർ ട്ര​ഷ​റ​റു​മാ​യ ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ന്‍റെ മ​ണ്ണാ​ർ​ക്കാ​ട് ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ന​ന്പ​ർ: 40267101109186, ഐ​എ​ഫ്എ​സ്‌സി: KLGB0040267 എ​ന്ന അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കാ​മെ​ന്നു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : treatment Nattuvishesham District News

Recent News

Corehub Up