കാൻസർ ചികിത്സയുടെ ഭാഗമായി തന്റെ തലമുടി പൂർണമായും മുറിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കാൻസർ മൂന്നാം ഘട്ടം പിന്നിട്ട സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വളരെ വേഗത്തിലാണ് രേണുവിന്റെ ചികിത്സ മുന്നോട്ട് പോകുന്നത്.
ആദ്യ കീമോതെറാപ്പി കഴിഞ്ഞ് ക്ഷീണവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന രേണു വീട്ടിൽ വിശ്രമത്തിലാണ്.
സ്തനത്തിൽ വന്ന മുഴ കൃത്യസമയത്ത് ചികിത്സിക്കാതിരുന്നതാണ് രേണുവിന് രോഗം മൂർച്ഛിക്കാൻ കാരണമായത്. രോഗവിവരം അറിഞ്ഞയുടൻ തന്നെ രേണു മുടി കഴുത്തൊപ്പം വെട്ടി ചെറുതാക്കിയിരുന്നു. എന്നാൽ കീമോ തുടരുന്ന പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ മുടി പൂർണമായും നീക്കം ചെയ്തത്.
മുടി കളഞ്ഞതിനു ശേഷം ഏറെ വികാരഭരിതയായി ഇരിക്കുന്ന രേണുവിനെ ചേർത്തുപിടിച്ച്, തലയിൽ തലോടി ആശ്വസിപ്പിക്കുന്ന സഹോദരിയെയും വിഡിയോയിൽ കാണാം.
Tags : Renu Sudhi treatment