Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi Boot

എം​​എ​​ൽ​​എ​​സി​​ൽ മെ​​സി​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട്

മ​​യാ​​മി: മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ൽ ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട് സ്വ​​ന്ത​​മാ​​ക്കി ച​​രി​​ത്രം കു​​റി​​ച്ച് ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ൽ മെ​​സി. സീ​​സ​​ണി​​ൽ 26 ഗോ​​ളു​​ക​​ൾ നേ​​ടി​​യാ​​ണ് എം​​എ​​ൽ​​എ​​സ് ച​​രി​​ത്ര​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട് നേ​​ടു​​ന്ന ആ​​ദ്യ​​താ​​ര​​മെ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം മെ​​സി പേ​​രി​​ലാ​​ക്കി​​യ​​ത്.

അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്കാ​​യി ഗോ​​ൾ നേ​​ടാ​​നാ​​യി​​ല്ലെ​​ങ്കി​​ലും ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട് മെ​​സി​​ക്ക് ന​​ഷ്ട​​മാ​​യി​​ല്ല. ഷാ​​ർ​​ലെ​​റ്റ് എ​​ഫ്സി​​ക്കെ​​തി​​രാ​​യ (3-3) മ​​യാ​​മി​​യു​​ടെ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. അ​​തോ​​ടെ എം​​എ​​ൽ​​എ​​സ് ഈ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫ​​റ​​ൻ​​സ് സീ​​സ​​ണ്‍ മ​​യാ​​മി ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ച്ചു.

എ​​ഫ്സി ഡാ​​ല​​സ് മു​​ന്നേ​​റ്റ​​നി​​ര താ​​രം പെ​​റ്റാ​​ർ മൂ​​സ 22 ഗോ​​ളു​​ക​​ളോ​​ടെ ര​​ണ്ടാ​​മ​​തും നാഷ്‌വി ല്ലെ എ​​സ്‌​​സി​​യു​​ടെ സാം ​​സ​​ർ​​റി​​ഡ്ജ് 21 ഗോ​​ളു​​ക​​ളോ​​ടെ മൂ​​ന്നാ​​മ​​തും വാ​​ൻ​​കൂ​​വ​​ർ വൈ​​റ്റ്ക്യാ​​പ്സി​​ന്‍റെ ബ്ര​​യാ​​ൻ വൈ​​റ്റ് 20 ഗോ​​ളു​​ക​​ളോ​​ടെ നാ​​ലാ​​മ​​തും എ​​ത്തി. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ മെ​​സി 29 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​രു​​ന്നു. ഇ​​ത് എം​​എ​​ൽ​​എ​​സ് ച​​രി​​ത്ര​​ത്തി​​ലെ ഒ​​രു സീ​​സ​​ണി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നാ​​ലാ​​മ​​ത്തെ സ്കോ​​റാ​​യി​​രു​​ന്നു.

ഈ ​​സീ​​സ​​ണി​​ലും ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ ആ​​ക്ര​​മ​​ണ നി​​ര​​യു​​ടെ പ്ര​​ധാ​​ന ശ​​ക്തി മു​​ൻ അ​​ർ​​ജ​​ന്‍റീ​​ന നാ​​യ​​ക​​ൻ ത​​ന്നെ​​യാ​​യി​​രു​​ന്നു. ലീ​​ഗി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ളു​​ക​​ൾ (80) നേ​​ടി​​യാ​​ണ് മ​​യാ​​മി റെ​​ഗു​​ല​​ർ സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

അ​​തേ​​സ​​മ​​യം, ഗോ​​ള​​ടി​​ക്കു​​ന്ന​​തി​​ന് പു​​റ​​മെ 17 അ​​സി​​സ്റ്റു​​ക​​ളും മെ​​സി ത​​ന്‍റെ പേ​​രി​​ൽ കു​​റി​​ച്ചു. റെ​​ഗു​​ല​​ർ സീ​​സ​​ണി​​ൽ 2,664 മി​​നി​​റ്റു​​ക​​ൾ ക​​ളി​​ക്ക​​ള​​ത്തി​​ൽ താ​​രം ചെ​​ല​​വ​​ഴി​​ച്ചു.
34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 16 ജ​​യ​​വും 12 സ​​മ​​നി​​ല​​യും ആ​​റ് തോ​​ൽ​​വി​​യു​​മ​​ട​​ക്കം 60 പോ​​യ​​ന്‍റു​​മാ​​യാ​​ണ് മ​​യാ​​മി ര​​ണ്ടാ​​മ​​തെ​​ത്തി​​യ​​ത്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 77 പോ​​യ​​ന്‍റു​​മാ​​യി നാഷ്‌വി ല്ലെ എ​​ഫ്സി പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി.

Latest News

Corehub Up