Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhaka

ശ്രീ​രാ​മ പ്ര​തി​മ​യു​ടെ പ​ണി ത​ട​സ​പ്പെ​ടു​ത്തി; ധാ​ക്ക​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ

ധാ​ക്ക: ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധാ​ക്ക​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. ബം​ഗ്ലാ​ദേ​ശി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ശ്രീ​രാ​മ പ്ര​തി​മ​യു​ടെ പ​ണി ത​ട​സ​പ്പെ​ടു​ത്തു​ക​യും രാ​മ​ചി​ത്ര​ത്തെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രെ​യാ​ണ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ‘ജ​യ് ശ്രീ​റാം' വി​ളി​ക​ളു​മാ​യി പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ലെ രം​ഗ്പൂ​രി​ന് സ​മീ​പം ഗാ​യ്ബ​ന്ധ ജി​ല്ല​യി​ലെ പ​ലാ​ഷ്ബാ​രി​യി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന 81 അ​ടി ഉ​യ​ര​മു​ള്ള ശ്രീ​രാ​മ പ്ര​തി​മ​യു​ടെ നി​ർ​മാ​ണം ഇ​സ്ലാ​മി​സ്റ്റ് സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 22 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ 80 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഈ ​മാ​സം ആ​ദ്യം ന​ട​ന്ന ഒ​രു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ അ​ക്ര​മി​ക​ൾ ശ്രീ​രാ​മ​ന്‍റെ ചി​ത്ര​ത്തി​ന് മേ​ൽ ചെ​രു​പ്പ് വ​ച്ച് അ​പ​മാ​നി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഈ ​സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ ആ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. താ​ലി​ഖ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​എ​ൻ​പി സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​ത്വം പാ​ലി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ 72 മ​ണി​ക്കൂ​ർ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​മ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബം​ഗ്ലാ​ദേ​ശി​ലെ എ​ല്ലാ​ജി​ല്ല​ക​ളി​ലും രാ​മ​ക്ഷേ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് ഹി​ന്ദു മ​ഹാ​ജോ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

17 വർഷത്തിനുശേഷം താരിഖ് റഹ്‌മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തി

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) ആ​​​ക്‌​​​ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യു​​​ടെ മ​​​ക​​​നു​​​മാ​​​യ താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ൻ 17 വ​​​ർ​​​ഷ​​​ത്തെ ല​​​ണ്ട​​​ൻ പ്ര​​​വാ​​​സം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് നാ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​എ​​​ൻ​​​പി​​​യെ ന​​​യി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹം അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ ധാ​​​ക്ക​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ താ​​​രി​​​ഖി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​നാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു കാ​​​ത്തു​​​നി​​​ന്ന​​​ത്. മു​​​തി​​​ർ​​​ന്ന ബി​​​എ​​​ൻ​​​പി നേ​​​താ​​​ക്ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ച്ചു. ബം​​​ഗ്ലാ മ​​​ണ്ണി​​​ൽ കാ​​​ലു​​​കു​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി താ​​​രി​​​ഖ് ഷൂ​​​സു​​​ക​​​ൾ ഊ​​​രിമാ​​​റ്റി.

“പ്രി​​​യ ബം​​​ഗ്ലാ​​​ദേ​​​ശ്” എ​​​ന്നു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണ്, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സ്വീ​​​ക​​​ര​​​ണ വേ​​​ദി​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലൂ​​​ന്നി​​​യ സാ​​​ന്പ​​​ത്തി​​ക ശ​​​ക്തി​​​യാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശാ​​​ണ് താ​​​ൻ സ്വ​​​പ്നം കാ​​​ണു​​​ന്ന​​​തെ​​​ന്നും സമാ​​​ധാ​​​ന​​​മാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​നു വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ​​​മ​​​ഗ്ര ​​​ബം​​​ഗ്ലാ​​​ദേ​​​ശ് പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​നാ​​​യി മു​​​സ്‌​​​ലിം, ഹി​​​ന്ദു, ബു​​​ദ്ധ, ക്രൈ​​​സ്ത​​​വ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​നി​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ധാ​​​ക്ക​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​​മ്മ ഖാ​​​ലി​​​ദ​​​യെ കാ​​​ണാ​​​നാ​​​ണ് താ​​​രി​​​ഖ് പോ​​​യ​​​ത്.

മൂ​​​ന്നു​​​വ​​​ട്ടം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഖാ​​​ലി​​​ദ​​​യു​​​ടെ​​​യും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​യാ​​​വു​​​ർ റ​​​ഹ്‌​​​മാ​​​ന്‍റെ​​​യും മ​​​ക​​​നാ​​​യ താ​​​രി​​​ഖ്, ഷേ​​​ഖ് ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ വേ​​​ട്ട​​​യാ​​​ട​​​ലി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി 2008 മു​​​ത​​​ൽ കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പം ല​​​ണ്ട​​​നി​​​ൽ പ്ര​​​വാ​​​സജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ ബി​​​എ​​​ൻ​​​പി​​​ക്ക് വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചേ​​​ക്കും.

National

ഇന്ത്യൻ ഹൈക്കമ്മീഷണറെ വീണ്ടും വിളിച്ചുവരുത്തി ബംഗ്ലാദേശ്

ധാ​​​​ക്ക: ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ​​​​യെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി.

ഇ​​​​ന്ത്യ​​​​യി​​​​ലെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ന​​​​യ​​​​ത​​​​ന്ത്ര​​​​ കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​സ​​​​ദ് ആ​​​​ലം സി​​​​യാം ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും ഡെ​​​​പ്യൂ​​​​ട്ടി ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്ന് ധാ​​​​ക്ക ട്രി​​​​ബ്യൂ​​​​ൺ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​യി​​​​ലെ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​ത്ത് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ​​​​യെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വ് ഷ​​​​രീ​​​​ഫ് ഒ​​​​സ്മാ​​​​ൻ ഹാ​​​​ദി​​​​യു​​​​ടെ കൊ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടു​​​​ന്ന പ​​​​ക്ഷം ഉ​​​​ട​​​​ന​​​​ടി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

International

വിദ്യാർഥിനേതാവിന്‍റെ കൊലപാതകം: ധാക്കയിൽ സുരക്ഷ വർധിപ്പിച്ചു

ധാ​​​ക്ക: ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് ഷ​​​രീ​​​ഫ് ഒ​​​സ്മാ​​​ൻ ഹാ​​​ദി​​​യു​​​ടെ (32) സം​​​സ്കാ​​​രം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു. അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വ​​​ൻ തോ​​​തി​​​ൽ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രെ വി​​​ന്യ​​​സി​​​ച്ചു.

ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ താ​​​ഴെ​​​യി​​​റ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥിപ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ നേ​​​താ​​​ക്ക​​​ളി​​​ലാ​​​രാ​​​ളാ​​​യ ഹാ​​​ദി​​​യു​​​ടെ മ​​​ര​​​ണം ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ വ​​​ലി​​​യ അക്ര​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ത​​​ല​​​യ്ക്കു വെ​​​ടി​​​യേ​​​റ്റ ഹാ​​​ദി വ്യാ​​​ഴാ​​​ഴ്ച സിം​​​ഗ​​​പ്പൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​വാ​​​ർ​​​ത്ത​​​യ്ക്കു പി​​​ന്നാ​​​ലെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ൽ ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​ൻ അ​​​സി. ഹൈ​​​ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വ​​​സ​​​തി​​​ക്കു നേ​​​ർ​​​ക്കു ക​​​ല്ലേ​​​റു​​​ണ്ടാ​​​യി.

ഹാ​​​ദി​​​യു​​​ടെ സം​​​സ്കാ​​​ര​​​ ചട​​​ങ്ങു​​​ക​​​ളോ​​​ടനു​​​ബ​​​ന്ധി​​​ച്ച് അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​യി ധാ​​​ക്ക​​​യി​​​ൽ പോ​​​ലീ​​​സി​​​നെ​​​യും അ​​​ർ​​​ധ​​​സൈ​​​ന്യ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ച്ചു.

ബം​​​ഗ്ലാ​​​ദേ​​​ശ് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ധാ​​​ക്ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ൻ​​​ട്ര​​​ൽ മോ​​​സ്കി​​​ലാ​​​ണു മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ച​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ലഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്ന​​​ലെ ദേ​​​ശീ​​​യ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ജ​​​ന​​​ക്കൂ​​​ട്ടം ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മങ്ങ​​​ൾ​​​ക്ക് ഏ​​​കോ​​​പ​​​ന സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​താ​​​യി നി​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഹാ​​​ദി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പോ​​​ലു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

International

ബംഗ്ലാദേശിൽ ഭൂകന്പം; അഞ്ച് മരണം

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ഒ​​​രു കു​​​ട്ടി അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യ്ക്ക് 50 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് ന​​​ർ​​​സിം​​​ഗ്ഡി എ​​​ന്ന സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പം റി​​​ക്‌​​​ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.7 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ധാ​​​ക്ക അ​​​ട​​​ക്കം പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കു​​​ലു​​​ക്ക​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും നാ​​​ശ​​​ന​​​ഷ്ടം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.
ധാ​​​ക്ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഗാ​​​സി​​​പു​​​ർ ന​​​ഗ​​​ര​​​ത്തി​​​ലെ ഫാ​​​ക്‌​​​ട​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, ന​​​ർ​​​സിം​​​ഗ്ഡി നി​​​വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​തെ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണാ​​​ധി​​​കാ​​​രി മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് അ​​​റി​​​യി​​​ച്ചു.

ആ​​​റുനി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ കൈ​​​വ​​​രി ത​​​ക​​​ർ​​​ന്നാ​​​ണ് മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ജ​​​ന​​​നി​​​ബി​​​ഡ​​​മാ​​​യ ധാ​​​ക്ക​​​യി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട കു​​​ലു​​​ക്കം ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളെ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ക്കി. കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ തെ​​​രു​​​വു​​​ക​​​ളി​​​ലേ​​​ക്കോ​​​ടി.

Latest News

Corehub Up