Sports
ജിദ്ദ: സ്പാനിഷ് സൂപ്പര് കോപ്പ ഫുട്ബോള് ഫൈനലില് എല് ക്ലാസിക്കോ പോരാട്ടത്തിനു കളമൊരുങ്ങി. രണ്ടാം സെമിയില് റയല് മാഡ്രിഡ് 2-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ഫൈനലില് പ്രവേശിച്ചതോടെയാണിത്.
ആദ്യ സെമിയില് എഫ്സി ബാഴ്സലോണ 5-0ന് അത്ലറ്റിക്കോ ബില്ബാവോയെ തകര്ത്ത് ഫൈനലില് ഇടംപിടിച്ചിരുന്നു.
ഫെഡറിക്കോ വാല്വെര്ഡെ (2), റോഡ്രിഗോ (55) എന്നിവരായിരുന്നു റയല് മാഡ്രിഡിനായി ഗോള് നേടിയത്. അലക്സാണ്ടര് സോര്ലോത്ത് (58) അത്ലറ്റിക്കോയ്ക്കായി ഒരു ഗോള് മടക്കിയെങ്കിലും മാഡ്രിഡ് ഡെര്ബിയില് റയലിന്റെ ജയം തടയാന് സാധിച്ചില്ല.
ഇന്ത്യന് സമയം ഞായര് അര്ധരാത്രി 12.30നാണ് 2026 കലണ്ടര് വര്ഷത്തിലെ ആദ്യ എല് ക്ലാസിക്കോയായ എഫ്സി ബാഴ്സലോണ x റയല് മാഡ്രിഡ് ഫൈനല്.
NRI
ജിദ്ദ: സൗദി അറേബ്യയിലെ മദീനയിൽ ബസും ഡീസൽ ടാങ്കറും കൂട്ടിയിടിച്ച് കൊല്ലപ്പെട്ട ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ജിദ്ദയിൽ ക്യാമ്പ് ഓഫീസ് തുറന്നു.
അപകടത്തില്നിന്ന് രക്ഷപെട്ട അബ്ദുള് ഷൊയിബ് മുഹമ്മദിനെ മദീന ആശുപത്രിയിലെത്തി കോണ്സല് ജനറല് ഫഹദ് അഹമ്മദ് ഖാന് സുരി കണ്ടു. സാധ്യമായ എല്ലാ ചികിത്സയിലും ഷൊയിബ് മുഹമ്മദിന് നല്കുമെന്ന് ആശുപത്രി അധികൃതര് ഉറപ്പ് നല്കിയതായി കോൺസൽ ജനറൽ അറിയിച്ചു.
കര്ണാടക സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ നാൽപതിലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഹൈദരാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചുവെന്നും അധികൃതർ സ്ഥിരീകരിക്കുന്നു.
കർണാടകയിലെ ബിദർ മൈലൂർ സിഎംസി കോളനിയിൽനിന്നുള്ള റഹ്മത്ത് ബീ എന്ന എൺപതുകാരി മരിച്ചതായി ഇന്നലെ അധികൃതർ സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയശേഷമാണ് ഇവർ ഉംറ തീർഥാടനത്തിനായി സൗദിയിലേക്കു പോയത്.
ഹുബ്ബള്ളി സ്വദേശി അബ്ദുൾ ഗനി ഷിരഹട്ടി എന്നയാൾ ഉൾപ്പെടെ 44 ഇന്ത്യൻ തീർഥാടകർ മരിച്ചതായി തിങ്കളാഴ്ച തെലുങ്കാന സർക്കാർ സ്ഥിരീകരിച്ചിരുന്നു. അതേസമയം 42 ഇന്ത്യക്കാർ മാത്രമാണ് മരിച്ചതെന്ന് കേന്ദ്രസർക്കാർ പറയുന്നു.
കൊല്ലപ്പെട്ടവരുടെ സംസ്കാരം മദീനയിൽത്തന്നെ നടത്താനാണ് ആലോചന. ഇതിനായി ബന്ധുക്കൾ ഉൾപ്പെടെ അന്പതോളം പേർ സൗദി അറേബ്യയിലേക്കു പോയതായി തെലുങ്കാന സർക്കാർ അറിയിച്ചു. വ്യാഴാഴ്ച അന്ത്യകർമങ്ങൾ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഭൂരിഭാഗം മൃതദേഹങ്ങളും. സൗദിയിലെത്തുന്ന കുടുംബാംഗങ്ങളുടെ ഡിഎൻഎ ശേഖരിച്ച് മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്.
NRI
ജിദ്ദ: മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു. ജിദ്ദയിലെ കാർഹ്രാജിൽ ജോലി ചെയ്തിരുന്ന മഞ്ചേരി തൃപ്പനച്ചി - വെസ്റ്റ് മുത്തനൂർ സ്വദേശി തേലക്കാടൻ ഷൗക്കത്തലി (ബാവു - 52) ആണ് മരിച്ചത്.
ഭാര്യ: ജസീന പണ്ടാറപ്പെട്ടി. മക്കൾ: തൻസീഹ ജബിൻ, തൻസീർ, ഡാനിഷ്, തൻഹാ ഫാത്തിമ. മരുമക്കൾ: ഉമ്മർ സാദിഖ് (ചെറുവാടി), ഫാത്തിമാ മിഫ്ന (മുട്ടിപ്പടി).