x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഏ​ഴ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്


Published: April 14, 2026 09:12 AM IST | Updated: April 14, 2026 09:12 AM IST

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഏ​ഴു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ചെ​ങ്ങ​മ​നാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി മെ​വി​ൻ ജോ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡി​ലാ​ണ് ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സ് വ​ച്ച​ത്. ഈ ​ഫ്ല​ക്സ് രാ​ത്രി ചി​ല​ർ ക​ത്തി​ച്ചു ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി കൊ​ടു​ത്ത​തി​ലെ പ്ര​കോ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ടു​വാ​ശേ​രി​യി​ലെ ഇ​ന്ദി​ര ഭ​വ​നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും ക​ത്തി കാ​ണി​ച്ച് ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഓ​ഫീ​സി​ൽ വ​ച്ചി​രു​ന്ന ഫ്ല​ക്സു​ക​ളും ഓ​ഫീ​സി​ലെ മ​റ്റ് സാ​ധ​ന​ങ്ങ​ളും സി​പി​എ​മ്മു​കാ​ർ ന​ശി​പ്പി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്.

 

 

Tags : bye pinarayi flex clash case cpm workers congress police

Recent News

Corehub Up