x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു


Published: May 26, 2026 08:13 AM IST | Updated: May 26, 2026 08:14 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ക​ണ്ടോ​ൺ​മെ​ന്‍റ് പോ​ലീ​സ് ര​ണ്ട് എ​ഫ്.ഐആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി വി​വ​ര​മി​ല്ല. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച​തി​നും, വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ലു​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ജി​ത്ത് സ​ജി​യോ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഐ​ഡി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഭി​ജി​ത്തി​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​തി​ലി​നോ​ട് ചേ​ർ​ത്തു​നി​ർ​ത്തി മു​ഖ​ത്തും ത​ല​യി​ലും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ആ​ഷി​ഖ്, അ​ർ​ജു​ൻ, വൈ​ഭ​വ് ചാ​ക്കോ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നീ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ത്രി 10 ഓടെ എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും കെ​എ​സ്യു പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി.

പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞ ശേ​ഷം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ഷം ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം. ആ​ക്ര​മ​ണ​ത്തി​ൽ മ്യൂ​സി​യം എ​സ്എ​ച്ച്ഒ അ​നൂ​പി​ന്‍റെ ഇ​ട​ത് കൈ​യി​ലെ എ​ല്ലൊ​ടി​ഞ്ഞെ​ന്നും മ​റ്റ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്.

 

 

Tags : police registers case sfi ksu clash kerala university

Recent News

Corehub Up