x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​പ്പി​ച്ചു; യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്


Published: June 21, 2026 09:04 AM IST | Updated: June 21, 2026 09:04 AM IST

കോ​ഴി​ക്കോ​ട്: ‌സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ട് ന​ഗ​ര​ത്തി​ൽ വീ​ണ്ടും സ്വ​കാ​ര്യ​ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ നി​ന്നും മാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് ബ​സു​ക​ള്‍ ത​മ്മി​ലാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും യാ​ത്ര ആ​രം​ഭി​ച്ച ഉ​ട​നെ​യാ​ണ് സം​ഭ​വം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. മാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 'മ​ല​ബാ​ര്‍' എ​ന്ന ബ​സ് 'നി​ള' ബ​സി​ലാ​ണ് ഇ​ടി​പ്പി​ച്ച​ത്. നി​ള ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​യി​ടെ കോ​ഴി​ക്കോ​ട് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലും മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബ​സു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. പാ​നൂ​രി​ല്‍ നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന "കൈ​ലാ​സ്' ബ​സും വ​ട​ക​ര​യി​ല്‍ നി​ന്ന് നാ​ദാ​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന "മ​സാ​ഫി' ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു

Tags : Private buses clash

Recent News

Corehub Up