ന്യൂഡൽഹി: ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവതി കുത്തേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപൂരിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ ആരതി (32) ആണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് വിക്കിയെ ഗുരുതര പരിക്കുകളോടെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പപ്പു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇയാളുടെ പ്രായപൂർത്തിയാകാത്ത മകനും പ്രതിയാണെന്നും ഒളിവിൽ പോയ പ്രായപൂർത്തിയാകാത്ത പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
റോഡിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളും അയൽക്കാരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപേ ആരതി മരണപ്പെട്ടിരുന്നു. അറസ്റ്റിലായ പപ്പുവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Tags : Woman Stabbed Death Delhi