x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷന്‍ തണ്ടർ: 150 ഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

വയനാട് ബ്യൂറോ
Published: June 21, 2026 09:44 AM IST | Updated: June 21, 2026 09:44 AM IST

കാട്ടിക്കുളം: വയനാട്ടിൽ ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 150 ഗ്രാം ഉണക്കക്കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. കണിയാരം സ്വദേശികളായ എം. സാദിഖ് (30),
എം. ഷറഫുദ്ദീന്‍ (27), തവിഞ്ഞാല്‍ സ്വദേശി ഉല്ലാസ് (25) എന്നിവരാണ് അറസ്റ്റിലായത്.

എക്‌സൈസ് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ദിലീപ്, അസി. ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.കെ. അജയകുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍ എ.സി. പ്രജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. മഹേഷ്, പി. വിപിന്‍, അതുല്‍ ആനന്ദ്, അമല്‍ ജിഷ്ണു എന്നിവരടങ്ങുന്ന സംഘം ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ച കാറില്‍ കഞ്ചാവ് കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു.

Tags : Operation Thunder arrest ganja

Recent News

Corehub Up