x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ​വാ​ളി​ക​ളെ 35 സെക്കൻഡിൽ തിരിച്ചറിയാം; 'അ​​​​ഭി​​​​ജ്ഞാ​​​​ൻ ആ​​​​പ്' പു​​​​റ​​​​ത്തി​​​​റ​​​​ക്കി


Published: June 21, 2026 02:24 AM IST | Updated: June 21, 2026 02:24 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള 1.3 കോ​​​​ടി കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ​​​​ന്നു സം​​​​ശ​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​ന്ദ്രീ​​​​കൃ​​​​ത ഡാ​​​​റ്റാ​​​​ബേ​​​​സ് ആ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ഫിം​​​​ഗ​​​​ർ​​​​പ്രി​​​​ന്‍റ് ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ സി​​​​സ്റ്റ​​​​വു​​​​മാ​​​​യി നേ​​​​രി​​​​ട്ടു ബ​​​​ന്ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള മൊ​​​​ബൈ​​​​ൽ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

നാ​​​​ഷ​​​​ണ​​​​ൽ ക്രൈം ​​​​റെ​​​​ക്കോ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ (എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി) വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ‘അ​​​​ഭി​​​​ജ്ഞാ​​​​ൻ’ എ​​​​ന്ന മൊ​​​​ബൈ​​​​ൽ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പോ​​​​ലീ​​​​സി​​​​ന് ഇ​​​​നി​​​​മു​​​​ത​​​​ൽ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം സ്മാ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി ഘ​​​​ടി​​​​പ്പി​​​​ച്ച പോ​​​​ർ​​​​ട്ട​​​​ബി​​​​ൾ സ്‌​​​​കാ​​​​ന​​​​റു​​​​ക​​​​ൾ വ​​​​ഴി ശേ​​​​ഖ​​​​രി​​​​ച്ച് വെ​​​​റും 35 സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ അ​​​​വ​​​​രു​​​​ടെ ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ലം ത​​​​ത്‌​​​​സ​​​​മ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും.

രാ​​​​ജ്യ​​​​ത്തെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​പാ​​​​ല​​​​ന​​​​വും കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ​​​​വും കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യുള്ള നീ​​​​ക്ക​​​​മാ​​​​ണി​​​​തെ​​​​ന്ന് ‘അ​​​​ഭി​​​​ജ്ഞാ​​​​ൻ’ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​ക്കൊ​​​​ണ്ട് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​ല​​​​വി​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്ന ഈ ​​​​സൗ​​​​ക​​​​ര്യം ഇ​​​​നി​​​​മു​​​​ത​​​​ൽ സാ​​​​ധാ​​​​ര​​​​ണ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ഫീ​​​​ൽ​​​​ഡി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ലേ​​​​ക്കും എ​​​​ത്തും.

സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ടു-​​​​സ്റ്റെ​​​​പ്പ് വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നി​​​​ലൂ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഈ ​​​​ആ​​​​പ് വ​​​​ഴി മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് മാ​​​​ഫി​​​​യ​​​​ക​​​​ൾ, മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സു​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ റെ​​​​ക്കോ​​​​ർ​​​​ഡു​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സി​​​​നു സാ​​​​ധി​​​​ക്കും. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ഈ ​​​​ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍റെ സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​കി​​​​ല്ല.

Tags : Criminals identified 35 seconds launched Abhigyan app

Recent News

Corehub Up