Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criminals

ബ​സ് ജീ​വ​ന​ക്കാ​രി​ലെ ക്രി​മി​ന​ലു​ക​ളെ തേ​ടി പൊ​ലി​സ്; ക്ലി​യ​റ​ന്‍​സ് നി​ര്‍​ബ​ന്ധം

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രി​ലെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലി​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍. ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തു​വ​രെ 800 ജീ​വ​ന​ക്കാ​രാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 600 പേ​രു​ടെ അ​പേ​ക്ഷ പാ​സാ​യി. മ​റ്റു​ള്ള​വ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ത്യേ​ക ഫോ​മി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണം. വി​ലാ​സം, ലൈ​സ​ന്‍​സ് ന​മ്പ​ര്‍, ആ​ധാ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ​യു​ള്‍​പ്പ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​ലി​സ് ക്ലി​യ​റ​ന്‍​സും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ അ​ടു​ത്തി​ടെ കൊ​ച്ചി സി​റ്റി പൊ​ലി​സ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ബ​സ് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സ്പെ​ഷ​ല്‍ ബ്രാ​ഞ്ചാ​ണ്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍, ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ളാ​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ന​ല്‍​ക​ണം. ട്രാ​ഫി​ക് പൊ​ലി​സി​ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ന് ന​ല്‍​കി അ​വ​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും പൊ​ലി​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്.

Kerala

സ്പായിലെ ബലാത്സംഗം; നാലാമനും പിടിയിൽ

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.

പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.

ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്‍. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന്‍ കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

Kerala

ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ, സ​ഭ​യി​ൽ വാ​ക്പോ​ര്

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സി​ലെ പ്ര​തി​ക​ൾ​ക്കുൾപ്പടെ തു​ട​ർ​ച്ച​യാ​യി പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നെ ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ വാ​ക്പോ​ര്. ച​ട്ടം 50 പ്ര​കാ​രം, സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​യ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​സ്തു​ത നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു.

ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ അം​ഗ​ത്തി​ന് സ​ബ്മി​ഷ​നാ​യി വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വ​ലി​യ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണ് ത​ന്നി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ച​ട്ടം ലം​ഘി​ച്ച്, നി​യ​മം ല​ഘി​ച്ച് പ​രോ​ൾ കൊ​ടു​ത്ത ക്രി​മി​ന​ലു​ക​ൾ തെ​രു​വി​ലി​റ​ങ്ങി ക​ലാ​പം ന​ട​ത്തു​ക​യും ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​ര​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​രി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്നാ​ണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പോ​ലീ​സി​നെ സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞി​ട്ട് കോ​ട​തി 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ക്രി​മി​ന​ലി​നെ ഒ​രു മാ​സം തി​ക​യും മു​മ്പ് ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യം പ​രോ​ൾ ന​ൽ​കി അ​യാ​ളെ തെ​രു​വി​ലേ​ക്ക് ഇ​റ​ക്കി​യി​ര​ക്കു​ക​യാ​ണ്. അ​തി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് സ​ഭ കൂ​ടു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോദിച്ചു.

അ​തേ​സ​മ​യം, ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​ത് നി​യ​മ​വും ച​ട്ട​വും അ​നു​സ​രി​ച്ചാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മ​റു​പ​ടി ന​ൽ​കി. അ​വ​സാ​നം പ​രോ​ൾ അ​നു​വ​ദി​ച്ച​ത് 8-1-2026ലാ​ണ്. അ​തി​നു​ശേ​ഷം നാ​ലോ അ​ഞ്ചോ ദി​വ​സം സ​ഭ ചേ​ർ​ന്നു. ഇ​ത്രെ​യും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ങ്കി​ൽ ജ​നു​വ​രി 22-ാം തീ​യ​തി നോ​ട്ടീ​സ് ന​ൽ​കാ​മാ​യി​രു​ന്നു.

അ​ന്ന് നോ​ട്ടീ​സ് പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ വി​ഷ​യ ദാ​രി​ദ്രം കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം ഇ​ത് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. അ​വ​ർ വിഷയം സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കു​ന്ന​ത് കൊ​ണ്ട് സ​ർ​ക്കാ​രി​ന് വി​രോ​ധ​മി​ല്ല. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മു​ള്ള കാ​ര്യ​മാ​ണി​തെ​ന്ന് നേ​ര​ത്തെ തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ൽ 22ന് ​നോ​ട്ടീ​സ് ന​ൽ​കാ​മാ​യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ചീ​റ്റിം​ഗ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക്ക് ഇ​ള​വ് കൊ​ടു​ത്തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

National

യുപി പോലീസ് 2025ൽ ഏറ്റുമുട്ടലിൽ വധിച്ചത് 48 കുറ്റവാളികളെ

ല​​​ക്നോ: യു​​​പി പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ച​​​ത് 48 കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ. എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഒ​​​രു​​​വ​​​ർ​​​ഷം ഏ​​​റ്റ​​​വും​​​കൂ​​​ടു​​​ത​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത് 2025 ലാ​​​ണെ​​​ന്നും ഡി​​​ജി​​​പി രാ​​​ജീ​​​വ് കൃ​​​ഷ്ണ പ​​​ങ്കു​​​വ​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ലു​​​ണ്ട്.

2017 മാ​​​ർ​​​ച്ച് 20 മു​​​ത​​​ൽ ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു ഡി​​​ജി​​​പി പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

2017 മാ​​​ർ​​​ച്ചി​​​ൽ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ കൊ​​​ല​​​പാ​​​തക​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്ന​​​ത്. 2018 നു​​​ശേ​​​ഷം 266 കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പോ​​​ലീ​​​സ് വ​​​ധി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ക​​​ർ​​​ക്ക​​​ശ​​​ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഡി​​​ജി​​​പി പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ത്രം 2,739 പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു​​​സം​​​സ​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ​​​ത്. ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ 3,153 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 48 പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യും ചെ​​​യ്തു. ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നും ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. 2018 ൽ 41 ​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ച​​​ത്.

Special News

കൊടും കുറ്റവാളികൾ പോലും കയറാൻ പേടിക്കുന്ന ചില കുപ്രസിദ്ധ ജയിലുകൾ

ജ​യി​ലു​ക​ളി​ൽ പോ​കാ​ൻ ആ​ർ​ക്കും ഇ​ഷ്ട​മ​ല്ല. എ​ങ്കി​ലും കു​റ്റ​വാ​ളി​ക​ൾ ഉ​ള്ള കാ​ല​ത്തോ​ളം ജ​യി​ലു​ക​ളു​മു​ണ്ടാ​കും. കു​പ്ര​സി​ദ്ധി​യാ​ണ് ജ​യി​ലു​ക​ളു​ടെ കൂ​ട​പ്പി​റ​പ്പ്. ലോ​ക​ത്തി​ലെ എ​ട്ടു കു​പ്ര​സി​ദ്ധ ജ​യി​ലു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

1. ADX ഫ്ലോ​റ​ൻ​സ് - യു​എ​സ്എ

ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ കു​റ്റ​വാ​ളി​ക​ൾ​ക്കു​ള്ള അ​മേ​രി​ക്ക​യി​ലെ സൂ​പ്പ​ർ മാ​ക്സ് ജ​യി​ൽ. അ​താ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​ക്സി​മം ഫെ​സി​ലി​റ്റി (എ​ഡി​എ​ക്സ്) ജ​യി​ൽ.
രാ​ജ്യ​ത്തെ മ​റ്റ് ജ​യി​ലു​ക​ളി​ലെ നി​ര​വ​ധി സു​ര​ക്ഷാ​ലം​ഘ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി 1994ൽ ​തു​റ​ന്ന​താ​ണി​ത്. മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലി​ന്‍റെ അ​ഭാ​വ​മാ​ണ് കൊ​ള​റാ​ഡോ​യി​ലു​ള്ള ഈ ​ജ​യി​ലി​ന്‍റെ കു​പ്ര​സി​ദ്ധ​മാ​യ ഒ​രു സ​വി​ശേ​ഷ​ത. തി​ക​ഞ്ഞ ഏ​കാ​ന്ത​വാ​സം. ത​ട​വു​കാ​ർ ഗാ​ർ​ഡു​ക​ളെ​യോ മ​റ്റ് ത​ട​വു​കാ​രെ​യോ കാ​ണി​ല്ല. എ​ന്തി​ന്, വെ​ളി​ച്ചം​പോ​ലും തീ​രെ​ക്കു​റ​ച്ച്. ഏ​കാ​ന്ത​ത ചി​ല​രെ​യെ​ങ്കി​ലും ഭ്രാ​ന്തി​ലും ആ​ത്മ​ഹ​ത്യ​യി​ലു​മെ​ത്തി​ക്കും. ഒ​രു മു​ൻ വാ​ർ​ഡ​ൻത​ന്നെ "ന​ര​ക​ത്തി​ന്‍റെ ശു​ദ്ധ​മാ​യ പ​തി​പ്പ്' എ​ന്നാ​ണ് ജ​യി​ലി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

2. ദി​യാ​ർ​ബ​ക്കി​ർ ജ​യി​ൽ - തു​ർ​ക്കി

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് തു​ർ​ക്കി​യി​ലെ ദി​യാ​ർ​ബ​ക്കി​ർ ജ​യി​ൽ. 1980-ലാ​ണ് ഈ ​ജ​യി​ൽ തു​റ​ന്ന​ത്. ആ​സൂ​ത്രി​ത​മാ​യ പീ​ഡ​നം, ഭ​ക്ഷ​ണ​മി​ല്ലാ​യ്മ, മ​ർമ​സ്ഥാ​ന​ങ്ങ​ളി​ൽ ഷോ​ക്കേ​ൽ​പ്പി​ക്ക​ൽ, ലൈം​ഗി​കാ​തി​ക്ര​മം തു​ട​ങ്ങി​യ​വ ജ​യി​ൽ തു​ട​ങ്ങി​യ​പ്പോ​ഴേ​യു​ണ്ട്.
കൗ​മാ​ര​ക്കാ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ത​ട​വു​കാ​ർ ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ടു. 1996ലെ ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ 10 അ​ന്തേ​വാ​സി​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു മു​റ​വി​ളി​യു​ണ്ടെ​ങ്കി​ലും ജ​യി​ൽ ഇ​പ്പോ​ഴും പ​ഴ​യ​പ​ടിത​ന്നെ. തെ​റ്റു​തി​രു​ത്താ​നു​ള്ള ഇ​ടം എ​ന്നൊ​ക്കെ പ​റ​യു​മെ​ങ്കി​ലും തെ​റ്റു​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യ​ല്ലേ ന​മ്മു​ടെ ജ​യി​ലു​ക​ളി​ൽ?

3. ഗി​റ്റ​റാ​മ സെ​ൻ​ട്ര​ൽ ജ​യി​ൽ - റു​വാ​ണ്ട

ഭൂ​മി​യി​ലെ ന​ര​ക​മാ​ണി​ത്. റു​വാ​ണ്ട​യി​ലെ ഗി​റ്റ​റാ​മ സെ​ൻ​ട്ര​ൽ ജ​യി​ൽ. 400 പേ​ർ​ക്ക് ഉ​ദ്ദേ​ശി​ച്ച ജ​യി​ലാ​ണ്. എ​ന്നാ​ൽ 1990ക​ളി​ലെ റു​വാ​ണ്ട​ൻ വം​ശ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് ഏ​ഴാ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് ഇ​ങ്ങോ​ട്ടു ത​ള്ളി​യ​ത്. കി​ട​ക്കാ​ൻ ഇ​ട​മി​ല്ല. ഒ​രു ച​തു​ര​ശ്ര​യ​ടി​യി​ൽ നാ​ലു​പേ​ർ വീ​തം. അ​ന്തേ​വാ​സി​ക​ൾ പ​ര​സ്‌​പ​രം കൊ​ന്നു തി​ന്നു​ന്ന​തു പോ​ലു​ള്ള പ​ട്ടി​ണി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ൾ സാ​ധാ​ര​ണ​മാ​കു​ന്ന​ത് സ്വാ​ഭാ​വി​കം. കൊ​ല​ക​ളും അ​തി​ലേ​റെ സ്വാ​ഭാ​വി​ക​മാ​ണി​വി​ടെ.

4. ക്യാ​മ്പ് 22 - ഉ​ത്ത​ര കൊ​റി​യ

ഹേ​ങ്‌​യോ​ങ് കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്വാ​ൻ-​ലി-​സോ 22, രാ​ഷ്‌ട്രീ​യ ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ 1965ൽ ​നി​ർമി​ച്ച​താ​ണ്. നാ​സി ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളെ ഓ​ർ​മിപ്പി​ക്കു​ന്ന ത​ട​വ​റ. കു​റ്റ​വാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ ആ​ജീ​വ​നാ​ന്ത​ ത​ട​വി​ലാ​ണ്. ക​ഠി​നാ​ധ്വാ​ന​ത്തി​നു പു​റ​മേ​യാ​ണ് പ​ല​ത​രം പീ​ഡ​ന​ങ്ങ​ൾ. പ​ട്ടി​ണി​യും ത​ട​വു​കാ​രെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ മാ​ര​ക​മാ​യ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കു​ന്നു. 90-ക​ളി​ൽ ജ​യി​ലി​ൽ 50,000 ത​ട​വു​കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ കു​ടും​ബ​ത്തോ​ടെ വ​ധി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ രീ​തി.
ഭ​ര​ണ​ക്കാ​ർ ആ​രാ​യാ​ലും ജ​യി​ല​റ​ക​ളു​ടെ സ്വ​ഭാ​വം ഒ​ന്നു​ത​ന്നെ. അ​ല്ലേ?

5.‍ സാ​ല്‍​വ​ദോ​റി​ലെ മെ​ഗാ ജ​യി​ല്‍

എ​ല്‍ സാ​ല്‍​വ​ദോ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സാ​ന്‍ സാ​ല്‍​വ​ദോ​റി​ല്‍നി​ന്ന് 74 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ടെ​കോ​ലു​ക​യി​ൽ പു​തി​യൊ​രു ജ​യി​ലു​ണ്ട്. അ​മേ​രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള ഈ ​ജ​യി​ലെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. എ​ട്ട് കൂ​റ്റ​ന്‍ കെ​ട്ടി​ട​ങ്ങ​ൾ.
ആ​കെ 256 സെ​ല്ലു​ക​ളും. ഓ​രോ സെ​ല്ലി​ലും നൂ​റി​ലേ​റെ ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കാ​നാ​വും. പ​ക്ഷേ, ഒ​രു സെ​ല്ലി​ല്‍ ര​ണ്ട് സി​ങ്കു​ക​ളും ര​ണ്ട് ടോയ്‌ലറ്റും മാ​ത്ര​മാ​ണു​ള്ള​ത്. കൊ​ള്ള​സം​ഘ​ക്കാ​രെ മാ​ത്രം പാ​ര്‍​പ്പി​ക്കാ​നു​ള്ള​താ​ണ് ഈ ​ജ​യി​ൽ. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ന​ഗ്ന​പാ​ദ​രാ​യി കാ​ലും കൈ​യും ച​ങ്ങ​ല​ക​ളി​ട്ടു പൂ​ട്ടി​യാ​ണ് ത​ട​വു​കാ​രെ ജ​യി​ലി​ലേ​ക്കു മാ​റ്റു​ന്ന​ത്. എ​ല്ലാ​വ​രും ശ​രീ​ര​ത്തി​ല്‍ പ​ച്ച​കു​ത്തി​യി​ട്ടു​ണ്ട്.​ ത​ല​മൊ​ട്ട​യ​ടി​ച്ചി​രി​ക്കു​ന്നു. ര​ണ്ടാ​യി​രം ത​ട​വു​കാ​രെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ യാ​തൊ​രു ദ​യ​യു​മി​ല്ലാ​തെ അ​ടി​ച്ചോ​ടി​ക്കു​ക​യും പി​ടി​ച്ചു വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ക​ഥ മാ​റി. സെ​ല്ലു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​മ്പ് ത​ല​യ്ക്കു പി​ന്നി​ല്‍ കൈ​ക​ള്‍ പി​ടി​ച്ചു നി​ല​ത്തി​രു​ത്തി​യി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ ബു​കെ​ലെ സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ജ​യി​ൽ കു​പ്ര​സി​ദ്ധി​യി​ലാ​യി.

6. ലൂ​സി​യാ​ന സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി

അ​മേ​രി​ക്ക​യി​ലെ വ​ലി​യ ജ​യി​ൽ. മു​മ്പ് അം​ഗോ​ള ജ​യി​ൽ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്നു. അ​യ്യാ​യി​ര​ത്തി​ല​ധി​കം ത​ട​വു​കാ​ർ ഇ​വി​ടെ താ​മ​സി​ക്കു​ന്നു. ജ​യി​ലി​ലു​ള്ള വ​ലി​യ ഫാ​മി​ൽ ത​ട​വു​കാ​രെ ക​ഠി​ന​മാ​യി പ​ണി​യെ​ടു​പ്പി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ദു​രു​പ​യോ​ഗ​വും ഇ​വി​ടെനി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. കാ​വ​ൽ​ക്കാ​ര​നെ കൊ​ന്നു​വെ​ന്നാ​രോ​പി​ച്ചു ത​ട​വു​കാ​രാ​യ ദ​മ്പ​തി​മാ​രെ 40 വ​ർ​ഷ​ത്തോ​ളം ഏ​കാ​ന്ത​ ത​ട​വി​ൽ പാ​ർ​പ്പി​ച്ച ച​രി​ത്ര​വു​മു​ണ്ട്.

7. ടാ​ഡ്മോ​ർ ജ​യി​ൽ - സി​റി​യ

ലോ​ക​ത്തി​ലെ കു​പ്ര​സി​ദ്ധ​മാ​യ ജ​യി​ലു​ക​ളി​ലൊ​ന്ന്. അ​ടി​ച്ച​മ​ർ​ത്ത​ലി​നു പേ​രു കേ​ട്ട​താ​ണ് ഈ ​സി​റി​യ​ൻ ജ​യി​ൽ. തു​ട​ക്കം മു​ത​ൽ പീ​ഡ​ന​ങ്ങ​ൾ​ക്കൊ​രു കു​റ​വു​മി​ല്ല. 1980 ജൂ​ണി​ൽ ജ​യി​ലി​ൽ വ​ലി​യൊ​രു കൂ​ട്ട​ക്കൊ​ല ന​ട​ന്നു. അന്നത്തെ പ്ര​സി​ഡന്‍റ് ഹ​ഫീ​സ് അ​ൽ-​അ​സ​ദി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന്‍റെ പ്ര​തി​കാ​രം. ഈ ​ശു​ദ്ധീ​ക​ര​ണ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. അ​ൽ-​അ​സ​ദി​ന്‍റെ മ​ര​ണ​ശേ​ഷം ഇ​ത് അ​ട​ച്ചെ​ങ്കി​ലും വീ​ണ്ടും തു​റ​ന്നു. 2015 മേ​യി​ൽ ഇ​സ്‌ലാമി​ക് സ്റ്റേ​റ്റ് ഭീകരർ ഇ​തു ത​ക​ർ​ത്തു.

8. മ​റാ​കൈ​ബോ ജ​യി​ൽ - വെ​ന​സ്വേ​ല

അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ ഭ​രി​ക്കു​ന്ന വെ​ന​സ്വേ​ല​യി​ലെ മ​റാ​കൈ​ബോ ജ​യി​ൽ 1958-ലാ​ണ് തു​റ​ന്ന​ത്. 1994ൽ ​രാ​ജ്യ​ത്തെ ഏ​റ്റ​വും ര​ക്ത​രൂ​ഷി​ത​മാ​യ ജ​യി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ന്ന​തി​വി​ടെ​യാ​ണ്. എ​തി​ർ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ വം​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​ണ്. അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യ സ​ർ​ക്കാ​ർ സം​വി​ധാ​നം കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു.

Latest News

Corehub Up