x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത സുരക്ഷയിൽ ഇന്ന് നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ


Published: June 21, 2026 02:45 AM IST | Updated: June 21, 2026 02:45 AM IST

ന്യൂ​​ഡ​​ൽ​​ഹി: ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട നീ​​റ്റ് യു​​ജി​​യു​​ടെ പു​​നഃ​​പ​​രീ​​ക്ഷ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം 5.15 വ​​രെ ന​​ട​​ക്കും. രാ​​ജ്യ​​ത്തെ 551 ന​​ഗ​​ര​​ങ്ങ​​ളി​​ലും വി​​ദേ​​ശ​​ത്തെ 14 ന​​ഗ​​ര​​ങ്ങ​​ളി​​ലു​​മാ​​യി 22.79 ല​​ക്ഷ​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് പ​​രീ​​ക്ഷ​​യ്ക്കു ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ രാ​​വി​​ലെ 11 നും ​​ഉ​​ച്ച​​ക്ക് 1.30 നു​​മി​​ട​​യി​​ൽ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം. 1.30 ന് ​​പ്ര​​വേ​​ശ​​ന​​ക​​വാ​​ട​​ങ്ങ​​ൾ അ​​ട​​യ്ക്കു​​മെ​​ന്നും അ​​തി​​നു​​ശേ​​ഷം ആ​​രെ​​യും പ്ര​​വേ​​ശി​​പ്പി​​ക്കി​​ല്ലെ​​ന്നും പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന ദേ​​ശീ​​യ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) വ്യ​​ക്ത​​മാ​​ക്കി.

ആ​ൾ​മാ​റാ​ട്ടം ഒ​ഴി​വാ​ക്കാ​ൻ മെ​റ്റ​ൽ ഡി​റ്റ​ക്‌​ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​യും ന​ട​ത്തും. ചോ​ദ്യ​പേ​പ്പ​ർ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളും കേ​ന്ദ്ര​സേ​ന​യു​ടെ കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​​രീ​​ക്ഷാ​​ന​​ട​​ത്തി​​പ്പി​​നാ​​യി ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ, പോ​​ലീ​​സ്, വി​​വി​​ധ ഏ​​ജ​​ൻ​​സി​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ ര​​ണ്ടു ല​​ക്ഷ​​ത്തി​​ല​​ധി​​കം ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണു വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മേ​​യ് മാ​​സം ന​​ട​​ന്ന ആ​​ദ്യ പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ന്ന​​തോ​​ടെ ക​​ന​​ത്ത സു​​ര​​ക്ഷാ​​വ​​ല​​യ​​ത്തി​​ലാ​​ണ് പു​​നഃ​​പ​​രീ​​ക്ഷ എ​​ൻ​​ടി​​എ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഡെ​റാ​ഡൂ​ൺ, ബം​ഗ​ളൂ​രു, ക​ച്ചാ​ർ തു​ട​ങ്ങി​യ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു ചു​റ്റും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ അ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചു. കൂ​ടാ​തെ സൈ​ബ​ർ ക​ഫേ​ക​ൾ, സെ​റോ​ക്‌​സ് ക​ട​ക​ൾ എ​ന്നി​വ​യും പ​രീ​ക്ഷാ​സ​മ​യ​ത്ത് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

പ​രീ​ക്ഷ​യ്ക്കു​മു​​ന്നോ​​ടി​​യാ​​യി ഇ​​ന്ന​​ലെ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി മോ​​ക്ഡ്രി​​ൽ ന​​ട​​ത്തി​​യി​​രു​​ന്നു.

Tags : NEET UG re exam tight security NTA NEET Exam

Recent News

Corehub Up