x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം


Published: April 10, 2026 11:00 AM IST | Updated: April 10, 2026 11:00 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. വ്യാ​ഴാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

കോ​ള​ജി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം മേ​ശ​യും ഇ​ഷ്ടി​ക​യും എ​റി​ഞ്ഞു. ഇ​തോ​ടെ പ​രി​പാ​ടി​ക​ൾ ന​ർ​ത്തി​വ​ച്ചു. വാ​ർ​ഷി​ക​ത്തി​ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കേ​ള​ജി​ൽ പ്ര​തി​ഷേ​ധം നി​ല​നി​ന്നി​രു​ന്നു. പ​രി​പാ​ടി​ക്കാ​യി കോ​ള​ജ് മൈ​താ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.

സം​ഘ​ർ​ഷം ന​ട​ക്കു​ന്പോ​ൾ സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ഇ​ട​പ്പെ​ട്ടി​രു​ന്നു.

പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു​വെ​ന്നും സം​ഘ​ർ​ഷ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Student clash college celebration

Recent News

Corehub Up