x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​ൺ​എ​ഐ മുൻ ഗ​വേ​ഷ​ക​ൻ ശ്യാ​മ​ൾ അ​ന​ദ്ക​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി; എ​ഐ ക​മ്പ​നി​ക​ൾ ഇ​വി​ടെ​നി​ന്നും ഉ​യ​ർ​ന്നു​വ​രു​മെ​ന്ന് പ്ര​വ​ച​നം


Published: June 24, 2026 03:29 PM IST | Updated: June 24, 2026 03:29 PM IST

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ മ​ത്സ​രം മു​റു​കു​ന്ന​തി​നി​ട​യി​ൽ, ലോ​ക​ത്തെ ഞെ​ട്ടി​ക്കു​ന്ന അ​ടു​ത്ത എ​ഐ മു​ന്നേ​റ്റ​ങ്ങ​ൾ സി​ലി​ക്ക​ൺ വാ​ലി​യു​ടെ മാ​ത്രം കു​ത്ത​ക​യാ​യി​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഗ​വേ​ഷ​ക​ൻ രം​ഗ​ത്ത്. ഓ​പ്പ​ൺ​എ​ഐ​യി​ലെ മു​ൻ ഗ​വേ​ഷ​ക​നാ​യ ശ്യാ​മ​ൾ അ​ന​ദ്ക​ട് സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് താ​മ​സം മാ​റി. ഇ​ന്ത്യ​യി​ലെ സാ​ങ്കേ​തി​ക ആ​വാ​സ​വ്യ​വ​സ്ഥ അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ഓ​പ്പ​ൺ​എ​ഐ​യി​ൽ അ​ത്യാ​ധു​നി​ക എ​ഐ സി​സ്റ്റ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വി​ല​യി​രു​ത്തു​ന്ന 'അ​പ്ലൈ​ഡ് ഇ​വാ​ൽ​സ്' ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത് ശ്യാ​മ​ളാ​യി​രു​ന്നു. ജ​ന​റേ​റ്റീ​വ് എ​ഐ വി​പ്ല​വ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യി​രു​ന്നി​ട്ടും, താ​ൻ വ​ള​ർ​ന്നു​വ​ന്ന നാ​ട്ടി​ലെ അ​വ​സ​ര​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യ​ത്. ത​ന്‍റെ ഈ ​മാ​റ്റ​ത്തെ​കു​റി​ച്ച് എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് അ​ദേ​ഹം പ​ര​സ്യ​മാ​ക്കി​യ​ത്.

ലോ​ക​ത്തെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ടെ​ക് ഹ​ബ്ബാ​യ ബേ ​ഏ​രി​യ വി​ടു​ക എ​ന്ന​ത് ആ​ദ്യ​മൊ​രു അ​സാ​ധാ​ര​ണ തീ​രു​മാ​ന​മാ​യി തോ​ന്നി​യെ​ങ്കി​ലും, പി​ന്നീ​ട് ത​ന്‍റെ കാ​ഴ്ച​പ്പാ​ട് മാ​റി​യെ​ന്ന് ശ്യാ​മ​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഇ​ന്ത്യ​യി​ലെ​യും ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​യി​ലെ​യും പ്ര​മു​ഖ എ​ഞ്ചി​നീ​യ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, സം​രം​ഭ​ക​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ക​മ്പ​നി​ക​ൾ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ഇ​വി​ടു​ത്തെ താ​ത്പ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​വി​ടെ ക​ഴി​വു​ള്ള​വ​ർ​ക്കോ സാ​ങ്കേ​തി​ക വി​ദ്യ​യ്ക്കോ മൂ​ല​ധ​ന​ത്തി​നോ യാ​തൊ​രു കു​റ​വു​മി​ല്ലെ​ന്ന് ശ്യാ​മ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ ഒ​രു വ​ലി​യ ആ​ഗോ​ള ക​മ്പ​നി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വാ​ണ് പ​ല​ർ​ക്കു​മു​ള്ള പ്ര​ധാ​ന ത​ട​സ്സം. പ​ര​മ്പ​രാ​ഗ​ത​മാ​യി വി​ദേ​ശ ടെ​ക് ഹ​ബ്ബു​ക​ളെ മാ​ത്രം നോ​ക്കി​ക്ക​ണ്ടി​രു​ന്ന ഈ ​ചി​ന്താ​ഗ​തി​യി​ൽ ഇ​പ്പോ​ൾ വ​ലി​യ മാ​റ്റം വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ക്കു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ഫ്ര​ണ്ടി​യ​ർ എ​ഐ മോ​ഡ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ യു​എ​സി​നോ​ടും ചൈ​ന​യോ​ടും ഇ​ന്ത്യ ഇ​തു​വ​രെ നേ​രി​ട്ട് മ​ത്സ​രി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും, ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന എ​ഐ ഹ​ബ്ബാ​യി ഇ​ന്ത്യ മാ​റി​യി​ട്ടു​ണ്ട്. ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളും ഡീ​പ്‌​സീ​ക്ക്, ഷി​പു എ​ഐ തു​ട​ങ്ങി​യ ചൈ​നീ​സ് ക​മ്പ​നി​ക​ളും ഫൗ​ണ്ടേ​ഷ​ൻ മോ​ഡ​ലു​ക​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​മ്പോ​ൾ, ഇ​ന്ത്യ പ്രാ​യോ​ഗി​ക എ​ഐ അ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും പ്രാ​ദേ​ശി​ക ഭാ​ഷാ ഗ​വേ​ഷ​ണ​ങ്ങ​ളി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

 

Tags : tech OpenAI shyamal anadhkat

Recent News

Corehub Up