x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

47 ല​ക്ഷം കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി ടി​ക് ടോ​ക്കും യൂ​ട്യൂ​ബും; ഓ​ൺ​ലൈ​ൻ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി ഇ​ന്തോ​നേ​ഷ്യ

വെബ് ഡെസ്ക്
Published: June 26, 2026 04:46 PM IST | Updated: June 26, 2026 04:46 PM IST

Tik tok logo

ജ​ക്കാ​ർ​ത്ത: രാ​ജ്യ​ത്ത് കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ടി​ക് ടോ​ക്കും യൂ​ട്യൂ​ബും ഇ​ന്തോ​നേ​ഷ്യ​യി​ൽ പു​തി​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 16 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 47 ല​ക്ഷ​ത്തോ​ളം അ​ക്കൗ​ണ്ടു​ക​ളാ​ണ് ഇ​രു ക​മ്പ​നി​ക​ളും ചേ​ർ​ന്ന് റ​ദ്ദാ​ക്കി​യ​ത്.

ഇ​ന്തോ​നേ​ഷ്യ​ൻ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ മ​ന്ത്രി മെ​യു​ട്ടി​യ ഹാ​ഫി​ദാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്. നീ​ക്കം ചെ​യ്ത​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ടി​ക് ടോ​ക്കി​ൽ നി​ന്നു​ള്ള അ​ക്കൗ​ണ്ടു​ക​ളാ​ണ്. ഏ​ക​ദേ​ശം 41 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ. ഗൂ​ഗി​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യൂ​ട്യൂ​ബ് 6 ല​ക്ഷ​ത്തോ​ളം അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം ചെ​യ്തു.

കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ സൈ​ബ​ർ ഭീ​ഷ​ണി , അ​മി​ത​മാ​യ സ്‌​ക്രീ​ൻ സ​മ​യം, ഡി​ജി​റ്റ​ൽ അ​ഡി​ക്ഷ​ൻ എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് ഇ​ന്തോ​നേ​ഷ്യ പു​തി​യ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. നി​യ​മ​പ്ര​കാ​രം ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഉ​പ​യോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. ടി​ക് ടോ​ക്, എ​ക്സ് , ഇ​ൻ​സ്റ്റാ​ഗ്രാം, റോ​ബ്ലോ​ക്സ് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്.

Tags : tech tiktok childaccounts indonesia online

Recent News

Corehub Up