x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സ്റ്റാ​ഗ്രാം വേ​ഡ്മാ​ർ​ക്ക് മാ​റ്റം: പു​ത്ത​ൻ ഡി​സൈ​ന് പി​ന്നി​ൽ 'ജെ​ൻ സി'​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം

ടെക് ഡെസ്ക്
Published: August 14, 2026 05:15 PM IST | Updated: August 14, 2026 05:15 PM IST

വേർഡ്മാർക്ക്

ന്യൂ​ഡ​ൽ​ഹി: പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​ൻ​സ്റ്റാ​ഗ്രാം ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക 'വേ​ഡ്മാ​ർ​ക്ക്' (ടെ​ക്സ്റ്റ് ലോ​ഗോ) കൂ​ടു​ത​ൽ ആ​ധു​നി​ക​വും വ്യ​ക്ത​വു​മാ​യ പു​തി​യ ശൈ​ലി​യി​ലേ​ക്ക് മാ​റ്റി.

പ​ഴ​യ ക​ർ​സീ​വ് ഫോ​ണ്ട് മാ​റ്റി കൂ​ടു​ത​ൽ ല​ളി​ത​മാ​യ ഫോ​ണ്ടാ​ണ് ആ​പ്പി​ന് മു​ക​ളി​ലാ​യി ഇ​ൻ​സ്റ്റാ​ഗ്രാം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ൽ ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യാ​യ 'ജെ​ൻ സി' ​ആ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പു​തി​യ ക​ണ്ടെ​ത്ത​ൽ.

അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ക​ർ​സീ​വ് റൈ​റ്റിം​ഗ് നി​ർ​ബ​ന്ധ​മ​ല്ലാ​താ​ക്കി​യ​തോ​ടെ, പു​തി​യ ത​ല​മു​റ​യ്ക്ക് ക​ർ​സീ​വ് എ​ഴു​ത്തു​ക​ൾ വാ​യി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നാ​ണ് ഉ​യ​രു​ന്ന വാ​ദം. ഇ​തു​കൊ​ണ്ടാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം എ​ല്ലാ​വ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന പു​തി​യ ഫോ​ണ്ടി​ലേ​ക്ക് മാ​റി​യ​തെ​ന്ന് എ​ക്സ് ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ പു​തി​യ മാ​റ്റ​ത്തി​നെ​തി​രെ പ​രി​ഹാ​സ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. പു​തി​യ ഫോ​ണ്ടി​ലെ 'r' എ​ന്ന അ​ക്ഷ​രം കാ​ണാ​ൻ 'z' പോ​ലെ​യാ​ണെ​ന്നും, അ​തി​നാ​ൽ ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്ന​ത് ഇ​പ്പോ​ൾ 'ഇ​ൻ​സ്റ്റാ​ഗ്സാം' (Instagzam) പോ​ലെ തോ​ന്നി​ക്കു​ന്നു​വെ​ന്നും പ​ല​രും കു​റി​ച്ചു.

10 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ലോ​ഗോ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി തോ​ന്നി​യ​തി​നാ​ലാ​ണ് പു​തി​യ മാ​റ്റം വ​രു​ത്തി​യ​തെ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാം സി​ഇ​ഒ ആ​ദം മൊ​സ്സേ​രി ഇ​ൻ​സ്റ്റാ​ഗ്രാം ത്രെ​ഡ്സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Tags : technology instagram meta wordmark

Recent News

Corehub Up